കോട്ടയം: പുതുതായി ലഭിച്ച വിജിലന്‍സ് വകുപ്പിന്റെ അധികച്ചുമതല സത്യസന്ധമായും
ഭരണഘടനാപരമായും നിറവേറ്റുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പാമോയില്‍ കേസ് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴുള്ള
വിജിലന്‍സ് റിപ്പോര്‍ട്ടാണെന്നും അതിന്മേല് കൂടുതല്‍ എന്തെങ്കിലും പരാമര്‍ശങ്ങള്‍
നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും
അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ, പാമോയില്‍ കേസില്‍
ഉമ്മന്‍ചാണ്ടിക്കോ തനിക്കോ വ്യക്തിപരമായി പങ്കില്ലെന്ന് മുന്‍ ഭക്ഷ്യ സിവില്‍
സപ്ലൈസ് മന്ത്രി ടി.എച്ച്. മുസ്തഫ പറഞ്ഞു.