പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയ മലയാളി ക്രിക്കറ്റ് ക്ലബുകളുടെ സ്റ്റേറ്റ് ടൂര്‍ണമെന്റ് നടത്തുന്നു. മലയാളി അസോസിയേഷന് ഓഫ് പെര്ത്തിന്റേയും മെയ്ലാണ്ട്സ് ക്രിക്കറ്റ് ക്ലബിന്റേയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 18, 19 തീയതികളില്‍ പെര്‍ത്തില്‍ നടക്കും. പത്തു ടീമുകള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒന്നാം സമ്മാനം ആയിരത്തിഒന്ന് ഡോളറും ട്രോഫിയും രണ്ടാം സമ്മാനം അഞ്ഞൂറ്റിഒന്ന് ഡോളറും ട്രോഫിയും ആയിരിക്കും. സമ്മാനദാനം മാപ്പിന്റെ സെപ്റ്റംബര്‍ എട്ടിന് ഓണഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ Mr John Hyde,minister for cultural and arts WA നിര്‍വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മാത്യു 0430006015,
ജോബി ജോസഫ് 0421154400.