പാരമാറ്റ: സിറോ മലബാര്‍ പാരമാറ്റ അതിരൂപതയുടെ കീഴിലുളള സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റി ജൂലൈ ഒന്നിന് സെന്റ് തോമസ് ഡേ(ദുക്റാന തിരുനാള്‍) ആചരിച്ചു. സിഡ്നിയിലെ വെന്റ്വര്ത്ത്വില്ലിലുളള ഔവര്‍ ലേഡി ഓഫ് മൗണ്ട്് കാര്‍മല്‍ കാത്തലിക് ചര്‍ച്ചില്‍ വച്ചായിരുന്നു ആഘോഷം. നൂറു കണക്കിന് സിറോ മലബാര്‍ വിശ്വാസികള്‍ സംബന്ധിച്ചു.
ഫാ. ജോഷി പാറപ്പുളളി നേതൃത്വം നല്കിയ ആരാധനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ കുര്‍ബാനയില്‍ ഫാ. മാത്യു മഞ്ഞളി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോഷി പാറപ്പുളളി, ഫാ. ബിജു പുത്തന്‍പുര എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ബിജു പുത്തന്പരയുടെ നേതൃത്വത്തില്‍ കുമ്പസാരത്തിനുളള സൗകര്യവും ഉണ്ടായിരുന്നു. ഫാ. മാത്യു മഞ്ഞളി, ഫാ. ജോഷി പാറപ്പുളളി എന്നിവര്‍ സന്ദേശം നല്കി. കുര്‍ബാനയ്ക്കു ശേഷം പ്രദക്ഷിണവും സ്നേഹവിരുന്നു നടന്നു.
വാര്‍ത്ത അയച്ചത്: ജയിംസ് ജോസഫ്