സിഡ്നി: നോര്‍ത്ത്, നോര്‍ത്ത് വെസ്റ്റ് പ്രദേശങ്ങളിലെ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്റ് മേരീസ് കോണ്ഗ്രിഗേഷന് ഇടവകയായി ഉയര്‍ത്തി. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പലും ഓര്‍ത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റിയംഗവുമായ ഫാ.കെ.വി പോളിന്റെ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാന മധ്യേ ഇടവക മെത്രാപ്പൊലീത്തയുടെ കല്പന വായിച്ച് വികാരി ഫാ. ഫ്രഡിനാന്ഡ് പത്രോസ് പുതിയ ഇടവകയുടെ പ്രഖ്യാപനം നടത്തി. പ്രവാസികളായ സഭാംഗങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്ക് പുതിയ ഇടവക സഹായകമാകും എന്ന് ഫാ.കെ.വി പോള്‍ ആശംസിച്ചു.
കുര്‍ബാനാന്തരം വികാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഭാംഗങ്ങളുടെ ആത്മീയ ഉന്നമനത്തിനായി നടത്തുന്ന ദിവ്യപ്രബോധനത്തിന്റെ ഉദ്ഘാടനം ഫാ.കെ.വി പോള്‍ നിര്‍വഹിച്ചു. ദിവ്യപ്രബോധനത്തിന്റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഉമ്മന്‍ വര്‍ഗീസ് പഠനപരിപാടി സംബന്ധിച്ച് വിശദീകരിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.