ബ്രിസ്ബയിന്‍: അനര്‍ലി സ്കൗട്ട് ഹാളില്‍ ജൂണ്‍ എട്ടിന് നടന്ന സാംസ്കാരിക കൂട്ടായ്മയില്‍ പതിനൊന്ന് പേരടങ്ങുന്ന ചെണ്ടമേളത്തിന്റെ അരങ്ങേറ്റം നടന്നു. മേളം ബ്രിസ്ബയിന്റെ സംഘാടകരായ ജോര്‍ജ് സെബാസ്റ്റ്യനും ബാജി ഇട്ടീരയും ചടങ്ങില്‍ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. പരിശീലകന് മാള സ്വദേശി വര്‍ഗീസ് വടക്കന്‍ ചെണ്ടമേളത്തിന്റെ പ്രധാന്യത്തെക്കുറിച്ച് വിവരിച്ചു.
മൂന്നു മാസത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ചെണ്ടമേളം വര്‍ഗീസ് വടക്കന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ തിരുനാളുകള്‍ക്കും സാംസ്കാരിക സമ്മേളനങ്ങള്‍ക്കും കൂടുതല്‍ ആവേശവും സന്തോഷവും പകരും.
ബ്രിസ്ബയിനിലെ 20 മലയാളി സുഹൃത്തുക്കളുടെ ദൃഢനിശ്ചയത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും ഫലമായാണ് മേളം ഒരുക്കാന്‍ കഴിഞ്ഞത്.
അനില്‍ ജോസഫ്, എബി മാത്യു, ഷോജന്‍ വര്‍ഗീസ്, ബിജു, ജേക്കബ്, ബാജി ഇട്ടീര, വര്‍ഗീസ് വടക്കന്‍, മാത്യു, ആല്വിന് ജോസുകുട്ടി, ശ്രീജിത്ത്, എബി, ബിജോ വക്കച്ചന് എന്നിവരാണ് പരിശീലനം പൂര്‍ത്തിയാക്കിയ മേളക്കാര്.
റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍