ഫ്ലോറിഡ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ലോറിഡ പ്രൊവിന്‍സ് വനിതാ ഫോറം രൂപീകരിച്ചതായി അമേരിക്ക റീജിയന് വിമന്‍സ് ഫോറം പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസ്, ജനറല്‍ സെക്രട്ടറി ആലിസ് മഞ്ചേരി, ട്രഷറര്‍ ബെഡ്സിലി എബി എന്നിവര്‍ സംയുക്തമായി അറിയിച്ചു. പ്രൊവിന്‍സ് ചെയര്മാന് മാത്യു തോമസ്, പ്രസിഡന്റ് സോണി കന്നോട്ടുതറ, സെക്രട്ടറി ബാബു ദേവസ്യ, ട്രഷറര്‍ സ്കറിയ കല്ലറക്കല്‍ എന്നിവര്‍ അനുമോദനങ്ങള്‍ അറിയിച്ചു.
പ്രസിഡന്റ് സുനിത ഫ്ലവര്‍ഹില്‍: 27 വര്‍ഷമായി ഫീല്‍ഡില്‍ ജോലി ചെയ്തു വരുന്ന ശ്രീമതി സുനിതാ ഫ്ലവര്‍ഹില്‍ ഡെലവെയര്‍ മലയാളി അസോസിയേഷന് വൈസ് പ്രസിഡന്റായും ടാമ്പയിലെ മാറ്റ് അസോസിയേഷന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവപാടവുമായി എത്തുന്നു. കൂടാതെ മികച്ച ഒരു നര്‍ത്തകി യും കോറിയോഗ്രാഫറും ഫാഷന്‍ ഡിസൈനറും കൂടിയാണ് സുനിത. വൈസ് പ്രസിഡന്റ് സജ്ന നിഷാദ്, ജെ പി മോര്ഗന് ചെയ്സിലെ സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ചെയ്യുന്നു. ശ്രീമതി സജ്ന ടാമ്പയിലെ മാറ്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ പാചകവും യാത്രയും ക്രാഫ്റ്റും ഏറെ ഇഷ്ട്ടപ്പെടുന്ന യൂട്യൂബ് വ്ലോഗറായ സജ്നയുടെ ചാനലിന്റെ പേര് അമേരിക്കന്‍ ഡ്രീംസ് എന്നാണ്.
സെക്രട്ടറി സ്മിതാ സോണി: അഡ്വന്റ് ഹെല്‍ത്ത് മെഡിക്കല്‍ ഗ്രൂപ്പില്‍ നേഴ്സ് പ്രാക്റ്റീഷണറായി ജോലി ചെയ്യുന്ന സ്മിത സോണി ഒര്‍ലാണ്ടോയിലെ ഒരുമ അസോസിയേഷന്റെ ഈ വര്‍ഷത്തെ സെക്രട്ടറിയായി പ്രവര്‍ത്തിയ്ക്കുന്നതോടൊപ്പം ഏഷ്യാനെറ്റ് യുസ്എ വീക്കിലി റൌണ്ട് അപ്പിന്റെ അവതാരികയായും പ്രവര്ത്തിയ്ച്ചു വരുന്നു. ജോയിന്റ് സെക്രട്ടറി രേണു പാലിയത്തു നല്ലൊരു ഗായിക കൂടിയായ രേണു പാലിയത്തു മെഹ്ത അസ്സോസിയേറ്റ്സിലെ ഓഫീസ് എന്‍ജിനീയറായി ജോലി ചെയ്യന്നതിനൊപ്പം ഒരുമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി പ്രവര്‍ത്തിയ്ക്കുന്നു..
ട്രഷറര്‍ രോഷ്നി ക്രിസ്നോയല്‍: സ്കൂള്‍ കോളേജ് പഠനകാലത്തു കലാകായിക മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള, മികച്ച നര്‍ത്തകിയായ രോഷ്നി ഡയാലിസിസ് നഴ്സായി ജോലി ചെയ്യുന്നു. ജോയിന്റ് ട്രഷറര്‍ ഡോ. ജെയ്സി ബൈജു: 2011 ല്‍ സ്ഥാപിതമായ സൃഷ്ട്ടി ഫൗണ്ടേഷന് എന്ന നോണ്‍ പ്രോഫിറ് ഓര്‍ഗനൈസഷന്റെ സ്ഥാപകരിലൊരാളായ ജെയ്സി
മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ഏറെ ശ്രദ്ധകേന്ദ്രീകരിയ്ക്കുന്നതോടൊപ്പം അക്രിലിക് പെയിന്റിങ്ങിനെയും ഏറെ ഇഷ്ട്ടപ്പെടുന്നു. കമ്മിറ്റി മെമ്പര്‍ അഞ്ജലി പീറ്റര്‍, എം. ജി യൂണിവേഴ്സിറ്റിയുടെ 2002 ലെ റാങ്ക് ഹോള്‍ഡറായ അഞ്ജലി പീറ്റര്‍ നേഴ്സ് അനസ്തെറ്റിസ്റ് ആയി ജോലി ചെയ്യുന്നു.. ക്രിയാത്മകമായ എല്ലാകാര്യങ്ങളും ഏറെ ഇഷ്ട്ടപ്പെടുന്ന അഞ്ജലി അമേരിക്കന്‍ അവിയല്‍ എന്ന യൂട്യൂബ് ചാനലും അടുത്തിടെയായി ആരംഭിച്ചു.
യൂത്ത് കോഓര്‍ഡിനേറ്റര്‍ ജൂലിയ ജോസഫ്: യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയില്‍ ഹെല്‍ത്ത് സയന്‍സ് മേജറായെടുത്തു പഠിയ്ക്കുന്ന ജൂലിയ പെയിന്റിങ്ങും സുഹൃദ്ബന്ധങ്ങളും ഏറെ ഇഷ്ട്ടപ്പെടുന്നു.
ഗോബല്‍ ചെയര്മാന് ഡോക്ടര്‍ പി. എ. ഇബ്രാഹിം, ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള, ഗ്ലോബല്‍ വൈസ് െ്രെപസസിഡന്റുമാരായ ജോണ്‍ മത്തായി, പി. സി. മാത്യു, ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍, റീജിയന് ചെയര്മാന് ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് പ്രെസിഡന്റുമാരായ എല്‍ദോ പീറ്റര്‍, ജോണ്സന് തലച്ചെല്ലൂര്‍, ട്രഷറര്‍ സെസില്‍ ചെറിയാന് മുതലായവര്‍ ആശംസകള്‍ അറിയിച്ചു.