ജിദ്ദ: രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഇബ്രാഹിം കിഴിശേരിക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബവാദി ഏരിയ യാത്രയയപ്പ് നല്കി.
ജിദ്ദയിലെ പ്രവാസികള്‍ക്കിടയില്‍ സാമൂഹ്യ സേവന സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന ഇബ്രാഹിം, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റേയും ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റേയും സജീവ പ്രവര്‍ത്തകനായിരുന്നു.
ഫോറം പ്രസിഡന്റ് അമീന് മാസ്റ്റര്‍ പുത്തനത്താണി ഉപഹാരം നല്കി. ഫോറം സെക്രട്ടറി ബഷീര്‍ വേങ്ങര, സകീര്‍ ബാഖവി ബീമാപ്പള്ളി, മസൂദ് ബാലരാമപുരം, യൂസഫ് കൊളത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍