യോഗയും ധ്യാനവും കോവിഡ് മഹാമാരിയെ പ്രതിരോധിക്കുമെന്ന് യുഎസ് ഗവേഷകര്‍. മാസച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, ഹാര്‍വഡ് സര്‍വകലാശാല, യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയ സാന്‍ഡിഗോ ആന്‍ഡ് ചോപ്ര ലൈബ്രറി എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ സംയോജിത പഠനത്തിലാണ് യോഗയും ധ്യാനവും കോവിഡ് ചികിത്സയ്ക്ക് ഗുണകരമാണെന്നു കണ്ടത്.
യോഗയുടെയും ധ്യാനത്തിന്റെയും ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ കൊറോണ വൈറസ് ചികിത്സയ്ക്കു സഹായിക്കുമെന്ന് ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് കോംപ്ലിമെന്ററി മെഡിസിന് (JACM) ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വിശദീകരിക്കുന്നു.
പൗരാണിക ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് ഈ ആരോഗ്യ പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ സാധിക്കുമോ എന്നു ഗവേഷകര്‍ മഹാമാരിയുടെ തുടക്കത്തില്‍തന്നെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. യോഗ, ധ്യാനം, പ്രാണായാമം ഇവ ശ്വസന നിയന്ത്രണത്തില്‍ ശ്രദ്ധിക്കുന്നതാകയാല് വിഷാദം തടയാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നത് കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സ്ട്രെസ് കുറയ്ക്കാനും ശരീരത്തിലെ വീക്കം (inflammation) കുറയ്ക്കാനും ഈ ചികിത്സാ രീതികള്‍ സഹായിക്കുന്നു.
ശക്തമായ പ്രതിരോധ സംവിധാനം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഇത് രോഗാണുക്കളെ പ്രതിരോധിച്ച് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.
ഒന്നര മണിക്കൂര്‍ നേരത്തെ യോഗാഭ്യാസം, ശ്വസന കോശങ്ങളിലെ രണ്ടു പ്രധാന ആന്റി മൈക്രോബിയല്‍ പെപ്ട്ടൈഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയും രോഗ പ്രതിരോധ സംവിധാനവും തമ്മിലുള്ള ഇടപെടല്‍ മെച്ചപ്പെടുത്താനും യോഗയും ധ്യാനവും സഹായിക്കും.
യോഗ, ധ്യാനം ഇവ മെലാടോണിനെ ഉത്തേജിപ്പിക്കുന്നതായി കണ്ടു. സാര്‍സ് കോവ് 2ന്റെ ചികിത്സയ്ക്ക് ഇത് പ്രയോജനകരമാവും. ശ്വാസകോശത്തിനുണ്ടാകുന്ന ക്ഷതത്തിനെതിരെ സംരക്ഷണമേകാന്‍ മെലാടോണിന്‍ കഴിയും. സ്ട്രെസും ഇന്‍ഫ്ളമേഷനും കുറയ്ക്കാന്‍ യോഗയ്ക്കും ധ്യാനത്തിനും കഴിയുമെന്നും പഠനത്തില്‍ കണ്ടു.