ഓസ്ട്രേലിയയില്‍ വീടിനു തീപിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി യുവതിയും മക്കളും മരിച്ചു
സജി മുണ്ടയ്ക്കല്‍Published on 31 May, 2012
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ക്ലെയ്റ്റന്‍സൗത്തില്‍ താമസിക്കുന്ന കാഞ്ഞിരപ്പള്ളി
സ്വദേശി യുവതിയും രണ്ടു ആണ്‍കുട്ടികളും വീടിനു തീപിടിച്ച് മരിച്ചു. കാഞ്ഞിരപ്പള്ളി
മലയില്‍ കുടുംബാംഗം ജോര്‍ജ് ഫിലിപ്പിന്റെ ഭാര്യ അനിത(35) മക്കളായ മാത്യു,
ഫിലിപ്പ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്
സംഭവം.
നേരത്തെ കാനഡയിലായിരുന്ന ഐടി കണ്‍സള്‍ട്ടന്റ് ജോര്‍ജ് ഫിലിപ്പും
കുടുംബവും കഴിഞ്ഞ മൂന്നു വര്‍ഷമായി ക്ലെയ്റ്റന്‍സൗത്തില്‍ കഴിഞ്ഞുവരികയായിരുന്നു.
ക്ലെയ്റ്റന്‍സൗത്തിലെ സെന്റ് പീറ്റേഴ്സ് സ്കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ച
മാത്യുവും ഫിലിപ്പും. ഇവര്‍ താമസിച്ചിരുന്ന വീടിനു അപ്രതീക്ഷിതമായി
തീപിടിക്കുകയായിരുന്നു. അയല്‍വാസികളില്‍ ചിലര്‍ ഇവരെ രക്ഷപെടുത്താന്‍
ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ജോര്‍ജ് ഫിലിപ്പ്
സ്വകാര്യ ആവശ്യങ്ങള്‍ക്കായി നാട്ടിലേയ്ക്കു പോന്നിരുന്നു. മൂന്നു പേരുടെ
മൃതദേഹങ്ങളും വീടിനു പുറകിലെ മുറിയ്ക്കുള്ളിലാണ് കണ്ടെത്തിയതെന്ന് പോലീസ്
അറിയിച്ചു. മുതിര്‍ന്ന ഡിറ്റക്ടീവ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന
നടത്തുകയാണ്. തീപിടുത്തത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചെന്നാണ് വിവരം.
മെല്‍ബണില്‍ ഇപ്പോള്‍ കൊടുംതണുപ്പാണെന്നും ഹീറ്ററില്‍ നിന്നുള്ള ഷോര്‍ട്ട്
സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നും കരുതുന്നതായി മലയാളികള്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല