ലണ്ടന്‍: സ്നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മയ്ക്കായ് നാടെങ്ങും ആഘോഷത്തിരികള്‍ തെളിയാന്‍ നേരമായി. മാലാഖമാരുടെ സംഗീതവും കണ്ണു ചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ക്രിസ്മസ് കാലത്തെ വരവേല്‍ക്കാനൊരുങ്ങുന്ന വേളയില്‍ പുതിയ ഗാനവുമായെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ശ്രേയക്കുട്ടിയെന്ന ശ്രേയ ജയദീപ്. .
കൊച്ചു നാദത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച ശ്രേയക്കുട്ടി ആലപിച്ച ’പൊന്നു പിറന്നാള്‍’ എന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ടീസറിനു പിന്നാലെ പ്രിയ ഗായികയ്ക്ക് ആശംസകളയറിയിച്ച് നിരവധി പേര് കമന്റുകളുമായി എത്തിയിട്ടുണ്ട്.
ജോസ് കുന്പിളുവേലിയാണ് ...ഇന്ന് പിറന്നാള്‍ .. പൊന്നുപിറന്നാള്‍ എന്ന് തുടങ്ങുന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഈ വര്‍ഷത്തെ ഏറ്റവും പുതിയ ഗാനത്തിന്റെ വരികളൊരുക്കിയത്.
ഈണം പകര്‍ന്നിരിക്കുന്നത് പുതുതലമുറയിലെ ശ്രദ്ധേയനായ ഷാന്റി ആന്റണി അങ്കമാലിയാണ്. ഓര്ക്കസ്ട്രേഷന് പ്രദീപ് ടോമും. ഫ്ളൂട്ട് രാജേഷ് ചേര്‍ത്തലയുമാണ്.
കുന്പിള് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷീന കുന്പിളുവേലില്‍, ജെന്‍സ് കുന്പിളുവേലില്‍, ജോയല്‍ കുന്പിളുവേലില്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്.
സംഗീതത്തിന്റെ പുതുനാന്പുകള്‍ പീലിവിടര്‍ത്തുന്ന രാഗതാളലയങ്ങളുടെ സ്വര്ഗീയാവിഷ്കാരം തുളുന്പുന്ന മനോഹര ഈ ഗാനം ഡിസംബര്‍ ഒന്നിന് യുട്യൂബിലൂടെ റിലീസ് ചെയ്യും.