ബെര്‍മിംഗ്ഹാം: ഡോര്‍ ഓഫ് ഗ്രേയ്സ് യുവജന ബൈബിള്‍ കണ്‍വെന്‍ഷനായി ബെര്‍മിംഗ്ഹാം സെഹിയോനില്‍ പ്രാര്‍ത്ഥനാ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു .
വര്‍ത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാന്‍ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാര്‍ഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയില്‍ നയിക്കാന്‍ ,ഓരോ ഹൃദയങ്ങളിലും ആഴമാര്‍ന്ന ദൈവ കരുണയുടെ വാതില്‍ തുറക്കാന്‍ പ്രാപ്തമാക്കുന്ന 'ഡോര്‍ ഓഫ് ഗ്രേസ് ' അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക . റജിസ്ട്രേഷന് , ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കള്‍ക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയിലാണ് കണ്വന്ഷന് നയിക്കുക. മാതാപിതാക്കള്‍ക്കും പ്രത്യേകമായി ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
നവംബര്‍ 23 ന് (ശനി) ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകുന്നേരം 4 ന് സമാപിക്കും.
യൂറോപ്യന്‍ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്റെ അനുഗ്രഹപാതയിലൂടെ യേശുവില്‍ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോര്‍ ഓഫ് ഗ്രേയ്സ്.
വിലാസം: സെന്റ് ജെറാര്‍ഡ് കാത്തലിക് ചര്‍ച്ച്, ബെര്‍മിംഗ്ഹാം, ആ 35 6ഖഠ.
വിവരങ്ങള്‍ക്ക്: ബിജു 07515368239, സാറാമ്മ 07838942077
റിപ്പോര്‍ട്ട്: ബാബു ജോസഫ്