ഡാളസ്: ഫോമാ ഭരണ ഘടനാ ഭേദഗതി നിര്‍ദേശങ്ങള്‍ ജനറല്‍ ബോഡി പരിഗണിച്ചില്ല. നേരത്തെ ചേര്‍ന്ന നാഷണല്‍ കമ്മിറ്റി, ഭേദഗതി നിര്‍ദേശങ്ങളില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അവതരിപ്പിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.
ജുഡീഷ്യല്‍ കൗണ്‍സിലിലേക്കുള്ള ഇലക്ഷന് പുരോഗമിക്കുന്നു (വൈകിട്ട് ഡാലസ് സമയം 6:30) ഇലക്ഷന് കമ്മീഷണര്‍മാരായ ബേബി ഊരാളില്‍, ശശിധരന് നായര്‍ എന്നിവര്‍ തെരെഞ്ഞെടുപ്പ് അവശ്യമായിവന്നാല് നടത്താന്‍ തയ്യാറായി രംഗത്തുണ്ട്. ജോണ്‍ ടൈറ്റസ് എത്തുകയുണ്ടായില്ല.
പതിവിനു വിപരീതമായി കൗണ്‍സിലിലേക്കു പല സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. 5 സ്ഥാനത്തിനു 10 പേര് മല്‍സരിക്കുന്നു.
മാത്യു ചെരുവില്‍, പന്തളം ബിജു തോമസ്, ടോജോ തോമസ്, വര്‍ഗീസ് കെ. ജോസഫ്, ഷാജി എഡ്വേര്‍ഡ്, പോള്‍ സി. മത്തയി, യോഹന്നാന്ശങ്കരത്തില്, സുനില്‍ വര്‍ഗീസ്, തോമസ് മാത്യു തുടങ്ങിയവര്‍ രംഗത്തു വന്നു.