ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട ഭരണഘടന ബെഞ്ചില്‍ നിന്ന് താന്‍ പിന്മറില്ല. ഭീഷണിക്കു വഴങ്ങി ജഡ്ജിമാര്‍ പിന്മാറിയാല് പിന്നെ സുപ്രീംകോടതിയില്‍ ഒന്നും അവശേഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജസ്റ്റിസ് മിശ്രയുടെ നിലപാടിനെ പിന്തുണച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും രംഗത്തെത്തി. ജസ്റ്റിസ് അരുണ്‍ മിശ്ര ഹര്‍ജികളില്‍ വാദം കേള്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഫാര്‍മേഴ്സ് അസോസിയേഷന് ചീഫ് ജസ്റ്റിസിന് നേരത്തെ കത്തയച്ചിരുന്നു.