മെല്‍ബണ്‍: പ്രതിഛായ ബുക്സ് പുറത്തിറക്കിയ അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണിയുടെ 'അധ്വാനവര്‍ഗ സിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും', 'മാണിസാര്‍ സംസാരിക്കുന്നു' എന്ന പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് ഫ്രാങ്സ്റ്റണില്‍ നടന്ന ചടങ്ങില്‍ ജോസ് കെ. മാണി എംപി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
ആദ്യ പുസ്തകത്തിന്റെ പ്രകാശനം പ്രദീപ് വലിയപറമ്പില്‍ ക്നാനായ അസോസിയേഷന് വൈസ് പ്രസിഡന്റ് ജോസ് സ്റ്റീഫനു നല്കി പ്രകാശനം ചെയ്തു. രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശനം സെബാസ്റ്റ്യന്‍ ജേക്കബ് ഫ്രാങ്ക്സ്റ്റണ്‍ മലയാളി അസോസിയേഷന് മുന്‍ സെക്രട്ടറി ബിജു പണിക്കര്‍ക്ക് നല്കി പ്രകാശനം ചെയ്തു.
സെബാസ്റ്റ്യന്‍ ജേക്കബ്അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദീപ് വലിയ പറമ്പില്‍, സാബു പഴയാറ്റില്‍, അജേഷ് പോള്‍, ഡൊമിനിക്ക് കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
സെപ്റ്റംബര്‍ 23 നു നടക്കുന്ന പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണിസാറിന്റെ പിന്‍ഗാമിയായി കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ നിന്നുള്ളവരാകണമെന്നും പ്രമേയം പാസാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെല്‍ബണിലും പ്രത്യേകിച്ച് ഓസ്ട്രേലിയയിലുള്ള എല്ലാ പ്രവാസി മലയാളികളുടെയും സഹായ സഹകരണങ്ങള്‍ നേടുന്നതിനുവേണ്ടി ജിജോ കുഴികുളം, സിജോ ഈന്താനംകുഴി എന്നിവരുടെ നേതൃത്വത്തില്‍ ജോഷി ജോര്‍ജ് കുഴികാട്ട്, എബിന് അപ്രേം മണിപ്പുഴ, കരുവിള ഏഴാക്കുന്നേല്‍, ജലേഷ് കൊട്ടാരം, റ്റോം, സജിഇല്ലി പറമ്പില്‍, റോയി കുരിശുംമൂട്ടില്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചു. ചടങ്ങില്‍ പ്രവാസി കേരള കോണ്‍ഗ്രസ് സെക്രട്ടറി തോമസ് വാതപ്പിള്ളി സ്വാഗതവും ഡേവിസ് ജോസ് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്:ജോസ് എം. ജോര്‍ജ്