ഗാള്‍വേ : സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ ഇടവക ദിനവും വിശ്വാസ പരിശീലന വിഭാഗത്തിന്റെ വാര്‍ഷികവും ആഘോഷിക്കുന്നു. ഓഗസ്റ്റ് 24 ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മേരീസ് കോളജ് ചാപ്പലില്‍ ഡബ്ലിനില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. രാജേഷ് മേച്ചിറക്കത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്ബാനയോടു കൂടി ആഘോഷങ്ങള്‍ക്ക് ആരംഭമാകും. തുടര്‍ന്നു പൊതുയോഗവും വിവിധ കലാപരിപാടികളും അരങ്ങേറും.
സീറോ മലബാര്‍ സഭ ഗാല്‍വേ ചാപ്ലയിന്‍ ഫാ. ജോസ് ഭരണികുളങ്ങരയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗാല്‍വേ രൂപത വികാരി ജനറല്‍ ഫാ. പീറ്റര്‍ റാബിറ്റ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
അന്നേ ദിവസം നടക്കുന്ന വിശുദ്ധ വികുര്ബാനയിലും വിവിധ കലാപരിപടികളിലും സ്നേഹവിരുന്നിലും ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭാ ചാപ്ലയിന്‍ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി, കൈക്കാരന്മാര്, കമ്മിറ്റിഅംഗങ്ങള്‍, വിശ്വാസപരിശീലന അധ്യാപകര്‍ എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍