ചോര വീഴ്ത്തിയുള്ള ക്യാംപസ് രാഷ്ട്രീയത്തിന് പുതിയൊരു മാറ്റം എഴുതുകയാണ് കേരളത്തില്‍. കെഎസ്യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗമായ പടീറ്റതില്‍ മുഹമ്മദ് റാഫിയുടെ ചികിത്സയ്ക്കായാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫേയ്സ്ബുക്കിലൂടെ സഹായം തേടുന്നത്. കെഎസ്യു ബാന്‍ഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രം എസ്എഫ്ഐയുടെ പേജിലൂടെ ഷെയര്‍ ചെയ്താണ് അഭ്യര്‍ഥന.
ഇതിനൊപ്പം റാഫിക്ക് തന്റെ വൃക്ക നല്‍കാമെന്ന് സന്നദ്ധത അറിയിച്ച് കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ മുന്‍ ചെയര്മാന് ഇ.ഷാനവാസ് ഖാനും രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി രഞ്ജിത്തും തിരുവനത്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് അജുവും വൃക്ക ദാനം ചെയ്യാമെന്ന് സമ്മതം അറിയിച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് അഭ്യര്‍ഥന കൂടാതെ പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് പണം കണ്ടെത്താനും ശ്രമം തുടങ്ങിയെന്ന് എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എസ്.സന്ദീപ് ലാല്‍ പറഞ്ഞു.