വോട്ടിങ് മെഷിന്
അട്ടിമറിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തുടരുന്ന നിശ്ശബ്ദത
ആശങ്കപ്പെടുത്തുന്നതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി
അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ഇ.വി.എമ്മുകളില്‍ അട്ടിമറി നടന്നതായുള്ള തെളിവുകള്‍
പുറത്തുവന്നിട്ടുപോലും കമ്മീഷന് ഈ ആശങ്കയ്ക്കു വിശദീകരണം നല്‍കിയിട്ടില്ലെന്നും
അവര്‍ ട്വീറ്റ് ചെയ്തു.
സംശയകരമായ എക്സിറ്റ് പോളുകള്‍ക്കു പുറമേ
വോട്ടിംഗ് മെഷിനുകളില്‍ തിരിമറി നടത്തുന്നത് അണിയറയില്‍ അടുത്ത ബാലാകോട്ട്
ഒരുങ്ങുന്നതായി വ്യക്തമാക്കുന്നതാണെന്നും അവര്‍ ആരോപിച്ചു.
`ബി.ജെ.പി ജയിക്കുന്നതോ
തോല്‍ക്കുന്നതോ ഈ ലോകത്തിന്റെ അവസാനമല്ല. എന്നാല്‍ അതു സ്ഥാപനങ്ങളില്‍ അട്ടിമറി
നടത്തുമെന്നും മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ചയുണ്ടാക്കുമെന്നുമുള്ളതാണു സത്യം.
ഈ
സംവിധാനത്തിലുള്ള ആത്മാഭിമാനമുള്ള പലരും, മാധ്യമപ്രവര്‍ത്തകരടക്കം
എഴുന്നേറ്റുനിന്ന് അവരുടെ ശബ്ദം ഉയര്‍ത്തുന്നുണ്ട്. എന്താണോ ശരി,
അതിനുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെ ഈ ഫലം ബാധിക്കില്ലെന്നു പ്രതീക്ഷിക്കുന്നു.'-
മെഹ്ബൂബ പറഞ്ഞു.
ഇ.വി.എം അട്ടിമറി നടന്നെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ
പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നു തള്ളിയിരുന്നു. യാതൊരു തരത്തിലുള്ള
അട്ടിമറിയും നടന്നിട്ടില്ലെന്നും എല്ലാ മെഷീനുകളും സുരക്ഷിതമാണെന്നുമാണ്
തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതികരിച്ചരിച്ചത്.
ഇന്ന് രാവിലെയാണ് എസ്.പി ,
ബി.എസ്.പി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 21 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു
കമ്മീഷനെ കണ്ടത്.