നടന് ദിലീപിനെതിരായുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന ശ്രീനിവാസന്റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് നടിയും സംവിധായികയുമായ രേവതി. പ്രശസ്തരുടെ ഇത്തരം പ്രസ്താവനകള്‍ ദുഃഖകരമാണെന്ന് രേവതി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് രേവതിയുടെ പ്രതികരണം. മികച്ച സിനിമകളിലൂടെ നമ്മുടെ ആദരം പിടിച്ചുപറ്റിയ സെലിബ്രിറ്റികള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ദുഃഖകരമാണെന്നായിരുന്നു രേവതിയുടെ നിലപാട്.
സെലിബ്രിറ്റികള്‍ സംസാരിക്കുമ്പോള്‍ അല്പം കൂടി ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്നും അവരുടെ പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് ആലോചിക്കേണ്ടതുണ്ടെന്നും രേവതി ചൂണ്ടിക്കാട്ടി.