സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്: കെസിഎയുടെ വിഷു, ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 27 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ ബ്രാഡ്ബെല് കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു വര്‍ണാഭമായി നടത്തപ്പെട്ടു. പ്രതികൂല കാലാവസ്ഥയിലും സ്റ്റോക്ക് ഓണ്‍ ട്രെന്ഡില്എ വിവിധ മേഖലകളില്‍ ഒഴുകിയെത്തിയ നൂറുകണക്കിന് ആളുകളാണ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.
ഹന്നാ ബിജുവിന്റെ ഈശ്വര പ്രാര്‍ഥനയോടെ തുടക്കം കുറിച്ചു. കെസിഎ പ്രസിഡന്റ് ജോസ് വര്‍ഗീസിനെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോയിന്‍ സെക്രട്ടറി സോഫി നൈജോ സ്വാഗതം അര്‍പ്പിച്ചു. സെക്രട്ടറി അനില്‍ പുതുശേരി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജ്യോതിസ് ജോസഫ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. വിഷു ഈസ്റ്റര്‍ സന്ദേശം ജോസീന ജോസ് നല്കി. സാബു എബ്രഹാം, ബിനോയ് ചാക്കോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ സിഎയുടെ പിആര്‍ഒ നന്ദി പ്രകാശിപ്പിച്ചു.
തുടര്‍ന്നു കലയുടെ പൂരത്തിനു തിരശീല ഉയര്‍ന്നപ്പോള്‍ സ്കൂള്‍ ഓഫ് കഐസ്സിയുടെ കുരുന്നുകള്‍ അരങ്ങില്‍ തീര്‍ത്ത നൃത്തനാട്യ നടനവിസ്മയങ്ങള്‍ ഏവരെയും രോമാഞ്ച പുരിയില്‍ ആനന്ദ് നൃത്തത്തില്‍ ആക്കിത്തീര്‍ത്തു. കലാഭവന്‍ നൈസിന്റെ കൊറിയോഗ്രാഫില് അന്‍പതില്‍ പരം ബാലികാബാലന്മാര് ആറാടിയ സംഗീത മാമാങ്കത്തിന് ചുവടുവച്ചപ്പോള്‍ ജനസാഗരം ഒന്നടങ്കം ഹര്‍ഷാരവത്തോടെ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന് പുളകം ചാര്‍ത്തി. തുടര്‍ന്ന് അരങ്ങേറിയ വിവിധ കലാ വിരുന്നുകള്‍ ഏവരെയും വിസ്മയിപ്പിക്കും വിധമായിരുന്നു.
അടുത്ത വര്‍ഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി. കലയുടെ കേളി കൊട്ടില് പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും കെസിഎയുട ട്രോഫി വിതരണം ചെയ്തു. ആഘോഷത്തെ തുടര്‍ന്നു വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. ലോക്കല്‍ ഫുഡ് ബാങ്കിലേക്കുള്ള ചാരിറ്റിക്ക് അനേകര്‍ സംഭാവനകള്‍ നല്കി. ഈ പരിപാടി ഒരു വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവര്ക്കും കെസിഎ എക്സിക്യൂട്ടീവ് നന്ദി അറിയിക്കുന്നു.
റിപ്പോര്‍ട്ട്: സോബിച്ചന് കോശി