ലാല്‍ കെയെര്‍സ് ബഹ്റൈന്‍ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസത്തെ സഹായം കൈമാറി. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി സുമനസ്സുകളുടെ കാരുണ്യത്തിനു കാത്തിരിക്കുന്ന ആലപ്പുഴ സ്വദേശി പ്രദീപ് കുമാറിന് ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ സമാഹരിച്ച ചികിത്സാധനസഹായം എക്സിക്യു്ട്ടീവ് മെമ്പര്‍ അജീഷ് മാത്യു നേരിട്ട് കൈമാറി.
അടിയന്തിരമായി ചെയ്യേണ്ട ശസ്ത്രക്രിയയ്ക്കും, തുടര്‍ചികിത്സയ്ക്കായും സുമനസ്സുകളുടെ കനിവ് തേടിക്കൊണ്ടിരിക്കുകയാണ് ഈ കുടുംബം. സഹായം എത്തിക്കാന്‍ താല്പര്യമുള്ളവര് കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക +91 9605596974, 8075343873