കുവൈത്ത്: കേരള ആര്‍ട്സ് ആന്‍ഡ് നാടക അക്കാദമി (കാനാ), കുവൈറ്റ്,
ഒക്ടോബര്‍ 25ന് സംഘടിപ്പിക്കുന്ന മൂന്നാമത് തോപ്പില്‍ഭാസി നാടകമത്സരത്തില്‍ പങ്കെടുക്കുന്നതിന് കുവൈത്തിലെ പ്രവാസി അമച്ച്വര്‍ നാടകസമിതികളില്‍ നിന്നും രചനകള്‍ ക്ഷണിച്ചു.
മുന്‍പ് അവതരിപ്പിച്ച നാടകങ്ങളും ഏകാംഗ നാടകങ്ങളും പരിഗണിക്കുന്നതല്ല. രചനകളുടെ അവതരണ ദൈര്‍ഘ്യം 30 മിനിറ്റില്‍ കൂടരുത്. കുവൈത്തിലെ പൊതുനിയമങ്ങള്‍ക്ക് വിധേയമായ രചനകള്‍, ജാതിമത വികാരങ്ങള്‍ വൃണപ്പെടുത്തുന്നവ ആയിരിക്കരുത്. നിബന്ധനകള്‍ക്ക് വിധേയമായി അവതരണാനുമതി നല്‍കുന്നതിനുള്ള പൂര്‍ണ അവകാശം കാനാ എക്സിക്യൂട്ടീവില്‍ നിക്ഷിപ്തമായിരിക്കും.
പങ്കെടുക്കാന്‍ താല്പര്യമുള്ള സമിതികള്‍ മേയ് 31നു മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതും മലയാളം രചനകള്‍ ഓഗസ്റ്റ് 15നു മുന്‍പായി ഭാരവാഹികളെ ഏല്‍പ്പിക്കേണ്ടതുമാണ്.
വിവരങ്ങള്‍ക്ക്: സജീവ് കെ. പീറ്റര്‍ (.99483940 സാല്‍മിയ), ബാബു ചാക്കോള (.66074501, മംഗഫ്), കുമാര്‍ തൃത്താല (.69926711, അബാസിയ).
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍