സൂറിച്ച്: ഇന്റര്‍നാഷണല്‍ ട്രാവല്‍ ഏജന്റ് ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് മലയാളിയായ നിഥിന് കൊഴുപ്പക്കളത്തെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഏഴിന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന വാര്‍ഷിക അവാര്‍ഡുദാനച്ചടങ്ങില്‍ ടെയോട്ടാ യുകെ ചെയര്‍മാനും സിഇഒയുമായ ഹിറോയിക്കി നിവാ അവാര്‍ഡ് സമ്മാനിച്ചു.
ഹൗസ് ഓഫ് കോമണ്‍ സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ് എംപി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ബ്രിട്ടീഷ് ഏഷ്യന്‍ സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ട്രാവല്‍ ഏജന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോള്‍ഡണ്‍ റൂട്ട്സ് സൂറിച്ചില്‍ സ്ഥിതി ചെയ്യുന്ന ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കന്പനിയാണ്. ടൂര്‍സ് ആന്‍ഡ് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡണ്‍ റൂട്ട്സിന്റെ അമരക്കാരനാണ് അവാര്‍ഡിന് അര്‍ഹനായ നിഥിന്.
ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗോള്‍ഡണ്‍ റൂട്ട്സ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും പ്രത്യേക യാത്രാ പ്ലാനുകള്‍ തയാറാക്കുന്നു. സ്വിസ്റ്റര്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരനായ നിഥിന് ചങ്ങനാശേരി സ്വദേശിയാണ്. 2013 മുതല്‍ ഗോള്‍ഡണ്‍ റൂട്ട്സ് ട്രാവല്‍ ഏജന്‍സി ആരംഭിച്ചു. ഭാര്യ ലിന്‍ഡ. മക്കള്‍: സിറ ലിസ, സ്റ്റീവ്.