ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നു .ഫൊക്കാന മീഡിയ വിങ്ങിന്റെ നേതൃത്വത്തില്‍ എക്സിക്കുട്ടീവ് വൈസ് പ്രസിഡന്റും ഫൊക്കാന പി ആര് ഓ യുമായ ശ്രീകുമാര്‍ ഉണ്ണിത്താന് ചീഫ് എഡിറ്ററായ കമ്മിറ്റിയാണ് ഫൊക്കാനാ ടുഡേയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.ഫൊക്കാന പ്രസിഡന്റ് മാധവന് നായര്‍ ,സെക്രട്ടറി ടോമി കോക്കാട്,ട്രഷറാര്‍ സജിമോന്‍ ആന്റണി ,ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് മാമന് സി ജേക്കബ് ,കേരളാ കണ്വന്ഷന് ചെയര്മാന് ജോര്‍ജി വര്‍ഗീസ് ,ഫൗണ്ടേഷന് ചെയര്മാന് എബ്രഹാം ഈപ്പന് ,കേരളാ കണ്വന്ഷന് പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍ ,ഫൊക്കാന മീഡിയ വിങ് അംഗമാണ് ആയ അനില്‍ കുമാര്‍ ആറന്മുള,ബിജു കൊട്ടാരക്കര തുടങ്ങിയവരുടെ സഹായ സഹകരണത്തോടെ ആണ് ഫൊക്കാന ടുഡേ പുറത്തിറങ്ങുന്നത്
ഫൊക്കാനയുടെ കേരളാ കണ്വന്ഷന് ,നാഷണല്‍ കണ്വന്ഷന് ,പുതിയ കമ്മിറ്റി അധികാരത്തില്‍ വന്നത് മുതല്‍ ഇന്നുവരെയുള്ള പ്രവര്‍ത്തന റിപ്പോട്ടുകള്‍ ,ഫിലദെല്‍ഫിയാ കണ് വന്‍ഷന്റെ വാര്‍ത്തകളും ചിത്രങ്ങളും തുടങ്ങി ഫൊക്കാനയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ എല്ലാ വാര്‍ത്തകളും ഉള്‍പ്പെടുത്തിയാണ് ഫൊക്കാന ടുഡേ അണിയറയില്‍ തയാറാകുന്നതെന്നു ശ്രീകുമാര്‍ ഉണ്ണിത്താന് E-മലയാളിയോട് പറഞ്ഞു .
ജനുവരി ഇരുപത്തിഒന്പതിനു വൈകിട്ട് മസ്കറ് ഹോട്ടലില്‍ ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ 'ഫൊക്കാന ടുഡേ' പ്രകാശനം ചെയ്യും .
നിശ്ചിത സമയ പരിധിക്കുള്ളില്‍ ഇരുപത് പേജുകളിലായി ഫൊക്കാനയുടെ ഒരു പരിച്ഛേദം തന്നെ അവതരിപ്പിച്ചു ഒരു അക്ഷര പുണ്യം മലയാളത്തിന് സമര്‍പ്പിക്കുവാന്‍ ഫൊക്കാനായ്ക്ക സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട് .മുന്ന് മാസം കൂടുമ്പോള്‍ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി തുടര്‍ന്നും ഫൊക്കാന ടുഡേ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മാധ്യമ മുഖമായി മാറുകയും സംഘടനയുടെ നിരവധി പദവികള്‍ അലങ്കരിക്കുകയും ചെയ്യുന്ന ശ്രീകുമാര്‍ ഉണ്ണിത്താന് ഫൊക്കാനയുടെ എക്സിക്കുട്ടീവ് വൈസ് പ്രസിഡന്റ് കൂടിയാണ് .ഏല്‍പ്പിക്കുന്ന ജോലി ഏതു സംഘടനയില്‍ ആണെങ്കിലും കൃത്യമായും സൂക്ഷ്മമായും ,ഭംഗിയായതും നിര്‍വഹിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം .അതുകൊണ്ടു തന്നെ അദ്ദേഹം പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിക്കുകയും അംഗീകരിക്കുകയും ചെയുന്നു.
'ഫൊക്കാനയുടെ റീജിയണല്‍ പ്രസിഡന്റ്,എക്സിക്കുട്ടീവ് വൈസ് പ്രസിഡന്റ്, വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ 2019 ലെ വൈസ് പ്രസിഡന്റ്,മറ്റ് സംഘടനാ പ്രവര്‍ത്തനങ്ങള്‍, ഫൊക്കാനയുടെ പി.ആര്.ഒ ജോലിയൊക്കെ ഞാന്‍ വളരെ സീരിയസായിത്തന്നെ നോക്കി കാണ്കയും അവയോട് നൂറു ശതമാനം നീതി പുലര്‍ത്തി ചെയ്യുവാനും ശ്രമിക്കുന്നുണ്ട്. ജോലിത്തിരക്കിനിടയില്‍ ആണ് മിക്കവാറും എല്ലാ സംഘടനാ പ്രവര്‍ത്തനങ്ങളിലും മുഴുകുക. ഞാനും അതില്‍ നിന്നും വ്യത്യസ്ത നല്ല. നമ്മെ വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ജോലി അതേ വിശ്വാസത്തോടെ ഭംഗിയായി ചെയ്യുന്നു. അതിന് ഞാന്‍ ഉള്‍പ്പെടുന്ന സാംസ്കാരിക സമൂഹത്തിന്റെ അംഗീകാരവും ലഭിക്കുന്നുണ്ട്. അതില്‍ വലിയ സന്തോഷവും ഉണ്ട്. ഫൊക്കാന ആയാലും, വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനമായാലും അയ്യപ്പസേവാക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആയാലും ഒരു കൂട്ടായ്മയുടെ പ്രവര്‍ത്തനമാണ്. കേരളം വിട്ട് നമ്മള് മറ്റൊരു സ്ഥലത്ത് പ്രവാസി ആകമ്പോള്‍ നടക്കുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേറെ ഒരു തലമാണ് ഉള്ളത്. കുറേക്കൂടി ഉത്തരവാദിത്വം പ്രവാസ ജീവിതത്തിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കാണ് .അതിനു കാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ ആളുകള്‍ കുറവാണ് എന്നതാണ്. കുറച്ച് വ്യക്തികളുടെ കഠിന പ്രയത്നമാണ് പ്രവാസ മേഖലകളിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്നത്.'
അദ്ദേഹം പറയുന്നു .
ശ്രീകുമാര്‍ ഉണ്ണിത്താന് ഫൊക്കാനയുടെ ഏറ്റവും വേണ്ടപ്പെട്ട മുഖമാണ്.നിരവധി ഉത്തരവാദിത്വങ്ങള്‍ ആണ് ഫൊക്കാനാ അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്നത് .ഫൊക്കാനഎക്സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ,ഫൊക്കാനാ പി ആര് ഓ എന്നീ രണ്ടു പദവികളും അദ്ദേഹത്തില്‍ ഇപ്പോഴും ഭദ്രം.കൂടാതെ ന്യൂ യോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ 2019 ലെ വൈസ് പ്രസിഡന്റ് എന്നാണ് നിലയിലും മികച്ച സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം .ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത .ഫൊക്കാനയുടെ വാര്‍ത്തകള്‍ കൃത്യസമയത്തു എല്ലാ മലയാള മാധ്യമങ്ങള്‍ക്കും കൃത്യമായി എത്തിക്കുവാന്‍ അദ്ദേഹം ശ്രമിക്കുന്നു.ഫൊക്കാനയുടെയും ഫൊക്കാനാ പ്രവര്‍ത്തകരുടെയും മനസറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിനറിയാം.ഒരു മികച്ച മാധ്യമ പ്രവര്ത്തകന് വേണ്ട കയ്യടക്കം അദ്ദേഹത്തിന്റെ ഓരോ വാര്‍ത്തയിലും നമുക്ക് കാണാം .
ഇരുപത്തിയൊന്ന് വര്‍ഷമായി ന്യൂ യോര്‍ക്കിലെ നിറ സാന്നിധ്യമാണ് ശ്രീകുമാര്‍ ഉണ്ണിത്താന് .വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി അദ്ദേഹം നടത്തിയ ചിട്ടയോടു കൂടിയ എല്ലാ പരിപാടികളും ന്യൂയോര്‍ക്ക് മലയാളികളുടെ കണ്ണിനും കാതിനും സന്തോഷം പകരുന്നതായിരുന്നു.
സാംസ്കാരിക സംഘടന രംഗത്തു പ്രവര്‍ത്തിക്കുന്നതുപോലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സജീവമാണ് ശ്രീകുമാര്‍ ഉണ്ണിത്താന്.ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രവര്ത്തകന് കൂടിയാണ് .കെ എച് എന്‍ എ യുടെ നിരവധി പദവികളിലും ,വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1994 ല്‍ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ശ്രീകുമാര്‍ ഉണ്ണിത്താന് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ വൈറ്റ് പ്ലൈന്സിലാണ് താമസം .വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഉദ്യോഗസ്ഥന് കൂടിയാണ് .ഭാര്യ ഉഷ ഉണ്ണിത്താന് ,മക്കള്‍ ശിവ ഉണ്ണിത്താന്,വിഷ്ണു ഉണ്ണിത്താന് .