വിക്ടോറിയ: പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ വിജയം ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണെന്ന് ഒഐസിസി ഓസ്ട്രേലിയ അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് നടത്തിയ കുപ്രചാരണങ്ങള്‍ക്കും വഞ്ചനയ്ക്കുമെതിരെ കേരള ജനത പ്രതികരിച്ചതിന് തെളിവാണ് പിറവത്തെ ഭൂരിപക്ഷം. കണ്ണൂരിലെ സിപിഎം നേതാക്കന്മാരെ പിറവത്ത് ഇറക്കുമതി ചെയ്ത് അരാജകത്വം സൃഷ്ടിക്കാനാണ് മാര്‍ക്സിസ്റ്റ് കുതന്ത്രത്തിനേറ്റ തിരിച്ചടികൂടിയാണ് പിറവത്തെ വിജയം.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായി സഭാ തര്‍ക്കം കുത്തിപ്പൊക്കിയും അതുവഴി ജാതി,മത, വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കാനും എല്‍ഡിഎഫ് നടത്തിയ ശ്രമങ്ങള്‍ കേരളത്തിലെ ചെറുപ്പക്കാര്‍ മനസിലാക്കിയെന്ന് ഒഐസിസി അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സമഗ്ര വികസനത്തിന് ലക്ഷ്യമിടുന്ന 10 മാസത്തെ അതിവേഗം ബഹുദൂരം കുതിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പിറവത്തെ ജയം ഒരു പൊന്തൂവലായിരിക്കുമെന്നും ഒഐസിസി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ജോസ് എം. ജോര്‍ജ്, സി.പി. സാജു, ബൈജു ഇലഞ്ഞിക്കുടി, ബോബന് പൂഴിക്കുന്നേല്‍, മഹേഷ് സ്കറിയ, സോയി സിറിയക്, ഏണസ്റ്റ് ജോണി സണ്ണി, എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ് തോമസ് സ്വാഗതവും ബിനോയ് പോള്‍ നന്ദിയും പറഞ്ഞു.