ക്വീന്സ്ലാന്ഡ്: റോയല്‍ ഓസ്ട്രേലിയന്‍ കോളജ് ഓഫ് ജനറല്‍ പ്രാക്ടീഷനേഴ്സ്(ആര്എസിജിപി) ഫെലോഷിപ് പരീക്ഷയില്‍ ഉയര്‍ന്ന സ്കോര്‍ നേടുന്നവര്‍ക്കുളള മേരി മഹോണി അവാര്‍ഡ് മലയാളിയായ ഡോ. വിജയന് എസ്. കുമാറിന്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ അദ്ദേഹം കാഞ്ഞിരംകുളം വിജയ്സ് ഹോസ്പിറ്റല്‍, പുല്ലുവിള പ്രാഥമിക ആരോഗ്യകേന്ദ്രം. നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദാവണ്‍ഗരെ ജെജെഎം മെഡിക്കല്‍ കോളജിലാണ് എംബിബിഎസിനു പഠിച്ചത്.
ഉപരിപഠനം പൂര്‍ത്തിയാക്കിയ ഡോ. വിജയന് ഓസ്ട്രേലിയയിലെ ക്വീന്ലാന്ഡിലെ ഗോള്‍ഡ് കോസ്റ്റിലാണ് ഇപ്പോള്‍ താമസം. ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷനിലെ സജീവാംഗമാണ്.