Image

കനേഡിയന്‍ മലയാളി നേഴ്സ്സ് അസോസിയേഷന്റെ ഡിന്നര്‍ ആന്റ് എന്റര്‍ടെയ്ന്റ്‌മെന്റ് നൈറ്റ് മെയ് 23ന്

Published on 11 April, 2015
കനേഡിയന്‍ മലയാളി നേഴ്സ്സ് അസോസിയേഷന്റെ ഡിന്നര്‍ ആന്റ് എന്റര്‍ടെയ്ന്റ്‌മെന്റ് നൈറ്റ് മെയ് 23ന്
കാനഡയിലെ മലയാളി നേഴ്‌സുമാരുടെ കൂട്ടായ്മ ആയ സിഎംഎന്‍എയുടെ ആനുവല്‍ ഫാമിലി ആന്റ് ഫ്രണ്ട്‌സ്  ഡിന്നര്‍ ആന്റ് എന്റര്‍ടെയ്ന്റ്‌മെന്റ് നൈറ്റ്-മൂണ്‍ലൈറ്റ് കോണ്‍വെന്റ് സെന്റര്‍, 6835 professional court, Mississauga(മിസ്സിസ്സാഗാ)ല്‍ വച്ച് മെയ് 23-ാം തീയ്യതി 6.30 PM നു നടത്തപ്പെടുന്നു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെയേറെ കരുത്താര്‍ജ്ജിച്ച്, മലയാളി സമൂഹത്തിനു തന്നെ മാതൃകയാകുവാന്‍ സംഘടനക്കു സാധിച്ചു.

ഒരുമിക്കാം ഒന്നാകാം കൈകോര്‍ക്കാം കൈത്താങ്ങായ് എന്ന മിഷനുമായി മുന്നേറുന്ന അസ്സോസിയേഷനില്‍ നിരവധി നേഴ്‌സുമാര്‍ അംഗങ്ങളാണ്. അസ്സോസിയേഷനിലെ അംഗങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നേടികൊടുക്കുന്നതിനും അതിനു വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സാധിച്ചിട്ടുണ്ട്. Nelex RN, OSCE എന്നിവര്‍ക്കു വേണ്ടി തയ്യാറാക്കുന്ന വരെ സഹായിക്കുവാന്‍ നിരവധി സെമിനാറുകള്‍ നടത്തുകയുണ്ടായി.

സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച മലയാളി നേഴ്‌സുമാരായ ഡിന്നര്‍ നൈറ്റില്‍ വെച്ച് ആദരിക്കുന്നതാണ്.

മലയാളി നേഴ്‌സുമാരുടെയും കുടുംബാംഗങ്ങളുടെയും കലാപരവും, സാംസ്‌കാരികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും, വളര്‍ത്തിയെടുക്കുന്നതിനും, സമൂഹത്തിനു വേണ്ടി  രോഗപ്രതിരോധ ചികില്‍സാ രംഗത്തെ നൂതന ആശയങ്ങളും അറിവുകളും പങ്കു വയ്ക്കുന്നതിനും, പുതിയ നേഴ്‌സുമാര്‍ക്കായി ലീഡര്‍ഷിപ്പ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിനും വേണ്ട വേദി കണ്ടെത്തുന്നതും അസ്സോസിയേഷന്റെ ലക്ഷ്യങ്ങളാണ്.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുവേണ്ടി ഒന്റാറിയോയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വൈസ് പ്രസിഡന്റ് ബീനാ സാബു, നിസി ഷാജി, റാവിന്‍ മുരുഗന്‍, ജെസ്സി വിന്‍സെന്റ്, സാറാമ്മ വര്‍ഗ്ഗീസ്, സെബാസ്റ്റ്യന്‍ ജോണി, ഷിജി ബോബി, ടോം മാത്യു എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഈ വര്‍ഷത്തെ ഡിന്നര്‍ നൈറ്റില്‍ പ്രമേഹരോഗ നിയന്ത്രണവും, പരിചരണവും എന്ന വിഷയത്തെപറ്റി. മിസിസ്സ് ജെസ്സി ചാള്‍സ് സംസാരിക്കുന്നതാണ്.

നേഴ്‌സുമാരുടെയും കുട്ടികളുടെയും നിരവധി കലാപരിപാടികള്‍ ഡിന്നര്‍ നൈറ്റിന്റെ മാറ്റുകൂട്ടും. യൂണിഫോം സ്റ്റാളുകള്‍, കേരള ടെക്‌സ്‌റ്റൈല്‍ സ്റ്റാളുകല്‍. മറ്റു ബിസിനസ്സ് എന്റര്‍പ്രൈസസുകളുടെ സ്റ്റാളുകളും ഈ വര്‍ഷത്തെ ഡിന്നര്‍ നൈറ്റിന്റെ സവിശേഷതകളാണ്. 

ഒന്റാറിയോയില്‍ മന്ത്രിമാരും, എം.പിമാര്‍, എം.പി.പി മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്.

ഈ വര്‍ഷത്തെ ഡിന്നര്‍ നൈറ്റിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍- Faith physiotherap and wellness centre, 1956 Cottrelle Blvd Brampton, L6P2Z8 ആണ്. അസ്സോസിയേഷനുവേണ്ടി വൈസ് പ്രസിഡന്റ് അന്നമ്മ പുളിക്കല്‍, മി.ജോയന്‍ തോമസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് ഫെയ്ത്ത് ഫിസിയോതെറാപ്പി ആന്റ് വെല്‍നെസ് സെന്ററില്‍ നിന്നും ഏറ്റുവാങ്ങി.

കാനഡായിലെ എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണം ഡിന്നര്‍ നൈറ്റിന്റെ വിജയത്തിലേക്ക് അഭ്യര്‍ത്ഥിക്കുന്നതായി അസ്സോസിയേഷന്റെ പിആര്‍ഒ. ജിജോ സ്റ്റീഫന്‍ അറിയിച്ചു.

കനേഡിയന്‍ മലയാളി നേഴ്സ്സ് അസോസിയേഷന്റെ ഡിന്നര്‍ ആന്റ് എന്റര്‍ടെയ്ന്റ്‌മെന്റ് നൈറ്റ് മെയ് 23ന്കനേഡിയന്‍ മലയാളി നേഴ്സ്സ് അസോസിയേഷന്റെ ഡിന്നര്‍ ആന്റ് എന്റര്‍ടെയ്ന്റ്‌മെന്റ് നൈറ്റ് മെയ് 23ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക