Image

മടിയില്‍ ഭാരമില്ലാത്തവന് വഴിയില്‍ പേടി വേണ്ട!!

ജോസ് കാടാപുറം Published on 29 December, 2011
മടിയില്‍ ഭാരമില്ലാത്തവന് വഴിയില്‍ പേടി വേണ്ട!!
ഈ അടുത്ത നാളുകളില്‍ സി.ബി.ഐ ഏറ്റെടുത്ത കേസില്‍ അവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു കേരള നേതാക്കള്‍ കാര്‍ത്തികേയനും, പിണറായി വിജയനും ലാവ്‌ലിന്‍ ഇടപാടില്‍ ഒരു വിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നാണ് സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഒരു പക്ഷേ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതു പോലെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ നടത്തിയ ശ്രമം മറ്റൊരു ഇടപാടിലും കാണാന്‍ കഴിഞ്ഞിട്ടില്ല. ആസൂത്രിതമായ മാധ്യമക്ലിക്കും, പുരോഗമന വിരുദ്ധരുംകൂടി ഉണ്ടാക്കിയ കൃത്രിമ ആരോപണങ്ങള്‍ക്കൊണ്ടും ശ്വാശ്വതമായ സത്യത്തെ തടയാന്‍ കഴിഞ്ഞില്ലയെന്നുള്ളതാണ് ഈ കുറ്റാന്വേഷണ ഏജന്‍സിയിലൂടെ ഉള്ള റിപ്പോര്‍ട്ടില്‍ തെളിയുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ ഒരു പൊതു പ്രവര്‍ത്തകനെ ദീര്‍ഘകാലം വേട്ടയാടി ആഘോഷിച്ചവര്‍ സ്വന്തം മനസ്സാക്ഷിയുടെ സൂര്യനില്‍ നിന്ന് എവിടേക്ക് ഒഴിഞ്ഞുമാറാനാകും?!

പലതലങ്ങളില്‍ , പലവിധത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി നോക്കി ഒന്നില്‍ പോലും പിണറായി വിജയനെ കുറ്റപ്പെടുത്താനാ
യില്ല; യൂഡിഎഫിന്റെ വിജിലന്‍സ് അന്വേഷണം, കേന്ദ്ര ആദായനികുതി വകുപ്പിന്റെ അന്വേഷണം, കേന്ദ്ര ധനകാര്യ എന്‍ഫോഴ്‌സിനെ കൊണ്ട് കേരളത്തിലും, കേരളത്തിനു പുറത്തും, വിദേശത്തും അന്വേഷിച്ചു നോക്കി, അവസാനം ഇലക്ഷനു മുമ്പ് വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരനല്ലയെന്നായപ്പോള്‍ , സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ആ അന്വേഷണത്തിന്റെ, അവസാനമായി ഇപ്പോള്‍ പിണറായി വിജയന്‍ ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തികനേട്ടം ഉണ്ടാക്കിയതായി കാണാന്‍ കഴിഞ്ഞില്ലയെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്.

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും അന്വേഷണം ഇനി ബാക്കി ഉണ്ടെന്ന് തോന്നുന്നില്ല…എത്ര എത്ര ആരോപണങ്ങള്‍ എത്ര അഗ്നി പരീക്ഷണങ്ങള്‍ എല്ലാത്തിനെയും ഈ പൊതുപ്രവര്‍ത്തകന്‍ അതിജീവിച്ചത് ജനങ്ങളുടെ ഇടയില്‍ ജീവിച്ച്, അവര്‍ക്ക് വേണ്ടി അയാളുടെ പ്രസ്ഥാനത്തിനു വേണ്ടി സമര്‍പ്പിച്ച് ജീവിതം നല്‍കിയ കരുത്ത് കൊണ്ട് തന്നെയാണ്. ഇതിനൊക്കെ ഇടയിലും കേരളത്തിലെ പ്രശസ്തമായ മാധ്യമം നടത്തിയ ഏറ്റവും ജനകീയ നായകനായ പൊതുപ്രവര്‍ത്തകനായി പിണറായി വിജയനെ എസ്.എം.സി ലൂടെ തെരെഞ്ഞെടുത്തത് പൊതുസമൂഹം മറന്നിട്ടില്ല. എന്തൊക്കെ ആരോപണങ്ങള്‍ , ഗള്‍ഫ് മുതലാളിയുടെ വീട് പിണറായി വിജയന്റെ വീടാണെന്ന് പറഞ്ഞ് എല്ലാ മലയാളികള്‍ക്കും ഈമെയില്‍ പ്രചരിപ്പിച്ചത്, സിംഗപൂരില്‍ കമലാ ഇന്റര്‍നാഷണല്‍ എന്ന ബിസിനസ് സാമ്രാജ്യം ഉണ്ടെന്ന് പറഞ്ഞത്, വിജയന്‍ പണം വാങ്ങുന്ന
ത് കണ്ടെന്ന പറഞ്ഞ ദിപക് കുമാറിനെ ഇറക്കി വിട്ടത്, ക്രൈം എന്ന അശ്ലീല മാസികക്കാരന്റെ, ആരോപണങ്ങള്‍ ഏറ്റു പാടുകയായിരുന്നു കേരളത്തിലെ പല മുഖ്യധാര മാധ്യമങ്ങളും, ഈ മാധ്യമങ്ങള്‍ക്കൊക്കെ എപ്പോഴും എങ്കിലും മനസ്സിലായി കാണുമോ 38 അപവാദ കേസുകളിലായി ശിക്ഷ അനുഭവിച്ച അശ്ലീല മാസികകാരനെയാണ് തങ്ങള്‍ ആശ്രയിച്ചതെന്ന്. ഇത്തരത്തിലുള്ള മാധ്യമക്ലിക്കിന്റെ, ആരോപണങ്ങളല്ല തങ്ങള്‍ സൃഷ്ടിച്ച കള്ളപ്രചാരണങ്ങളുടെ കോട്ട, സത്യത്തിന്റെ ഇടിമിന്നലേറ്റ തകര്‍ന്നു കിടക്കുന്ന കാഴ്ചയാണ് കേരള രാഷ്ട്രീയം ഇപ്പോള്‍ കാണുന്നത്. കേരള കൗമുദി കലാകൗമുദി മുതിര്‍ന്ന പത്രാധിപന്‍ എം.എസ് മണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ലാവ്‌ലിന്‍ കേസ് യെന്ന ഒഴിയാബാധ പിണറായിയെന്ന മനുഷ്യനില്‍ ആണിയിടിച്ച് ഉറപ്പിക്കുകയായിരുന്നു ചിലര്‍. എന്നാല്‍ ആ ആണി ഇപ്പോള്‍ സി.ബി.ഐ എന്ന ഇന്‍ഡ്യയിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയിലൂടെ പിഴുതെറിഞ്ഞ്, ഇദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയിരിക്കുകയാണ്. ഏതായാലും സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ എല്ലാത്തിനും വിരാമമായി. മാത്രമല്ല മടിയില്‍ ഭാരമില്ലാത്തവന് വഴിയില്‍ പേടിവേണ്ടയെന്ന പഴമൊഴി ഇവിടെ അന്വര്‍ത്ഥമായി.
മടിയില്‍ ഭാരമില്ലാത്തവന് വഴിയില്‍ പേടി വേണ്ട!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക