Image

നേഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തി.

ജൂബി വള്ളിക്കളം Published on 15 February, 2015
നേഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തി.
ഷിക്കാഗോ : ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വച്ച് ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തി. ഐഎന്‍എഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി ഫാ.സുനി പടിഞ്ഞാറേക്കര പരിപാടി ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ കുക്ക് കൗണ്ടി ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഡോ.ജോസ് കുഴിവേലില്‍ ഡയബറ്റിസിനെക്കുറിച്ചും നേഴ്‌സ് പ്രാക്ടീഷ്ണര്‍ മേരി ജോസഫ് ഹാര്‍ട്ട് ഡിസീസിനെക്കുറിച്ചും ക്ലാസുകള്‍ എടുത്തു.

ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍, ബി.എം.ഐ എന്നിവ പരിശോധിച്ച് പൊതുജനങ്ങളുടെ സംശയനിവാരണത്തിനായി വിവിധ ബൂത്തുകള്‍ സജ്ജമായിരുന്നു. മേരി റജീന, ജൂലി തോമസ്, മോളി സക്കറിയ, സിമി ജസ്‌റ്റോ, ചിന്നമ്മ ഫിലിപ്പ്, സോഫി ലൂക്കോസ്, ടിന്റു മാത്യൂ, ആഗ്നസ് തെങ്ങുംമൂട്ടില്‍, മേരി ബെന്നീ എന്നിവര്‍ വിവിധ ബൂത്തുകള്‍ക്ക് നേതൃത്വം നല്‍കി. ഹെല്‍ത്ത് സ്‌ക്രീനിംഗ് പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സെക്രട്ടറി ജൂബി വള്ളിക്കളം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട് : ജൂബി വള്ളിക്കളം

നേഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തി.നേഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തി.നേഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക