Image

നൈനയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ടാമ്പയില്‍; 15 വരെ രജിസ്‌ട്രേഷന്‍

Published on 07 October, 2014
നൈനയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ടാമ്പയില്‍; 15 വരെ രജിസ്‌ട്രേഷന്‍
ഫിലാഡല്‍ഫിയ: ഏറെ വിജയകരമായ കോണ്‍ഫറന്‍സ് കപ്പലില്‍ നടത്തി മാതൃകയായി മാറിയ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക (നൈന), നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ഫ്‌ളോറിഡയിലെ ടാമ്പയില്‍ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ നേഴ്‌സിംഗ് അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. നൈന പ്രസിഡന്റ് വിമല ജോര്‍ജിന്റേയും, ഐ.എന്‍.എ പ്രസിഡന്റ് പൗലിന്‍ ആളൂക്കാരന്റേയും നേതൃത്വത്തില്‍ ഭാരവാഹികള്‍ ഇതിനായി സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

നവംബര്‍ എട്ടിന് രാവിലെ ഏഴര മുതല്‍ രാത്രി എട്ടുവരെ ടാമ്പയിലെ രാമഡ വെസ്റ്റ് ഷോര്‍ ടാമ്പാ എയര്‍പോര്‍ട്ടില്‍ വെച്ചാണ് കോണ്‍ഫറന്‍സ്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 15.
ഈ മാസം 27-നു മുന്‍പ് നൈനയുടെ പേരു പറഞ്ഞു ബുക്ക് ചെയ്താല്‍ ഹോട്ടല്‍ മുറി 72 ഡോളറിനു ലഭിക്കും

നേഴ്‌സുമാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ക്രിയാത്മകമായി നേരിടാനുള്ള അറിവും പ്രാപ്തിയും ആര്‍ജ്ജിക്കുക എന്നതാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. പ്രവര്‍ത്തന മണ്ഡലത്തില്‍ ആവശ്യമായ കഴിവുകളും വിജ്ഞാനവും വികസിപ്പിക്കുന്നതിനുള്ള വെല്ലുവിളികള്‍ എന്നതാണ് വിഷയം. പങ്കെടുക്കുന്നവര്‍ക്ക് അഞ്ചു മണിക്കൂര്‍ തുടര്‍ വിദ്യാഭ്യാസം ആയി ഫ്‌ളോറിഡ ബോര്‍ഡ് ഓഫ് നേഴ്‌സിംഗ് അംഗീകരിച്ചിട്ടുണ്ട്.

രാവിലെ എട്ടേകാലിന് പൗലിന്‍ ആളൂക്കാരന്റെ ആമുഖ പ്രസംഗത്തോടെ കോണ്‍ഫറന്‍സ് തുടങ്ങും. വിമലാ ജോര്‍ജ് അധ്യക്ഷ പ്രസംഗം നടത്തും.

കുക്ക് കൗണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ സിസ്റ്റത്തില്‍ നേഴ്‌സിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആഗ്‌നസ് തേറാടി, സാറാ ഗബ്രിയേല്‍, ഡോ. ഓമന സൈമണ്‍, ഡോ. സോളിമോള്‍ കുരുവിള, ഡോ. ജാക്കി മൈക്കിള്‍ എന്നിവരാണ് മുഖ്യ പ്രാസംഗികര്‍.

ട്രാന്‍സ്‌ഫോര്‍മേഷന്‍ ലീഡര്‍ഷിപ്പ്: ഇന്‍സ്പയര്‍, ഇന്‍ഫ്‌ളുവന്‍സ് ആന്‍ഡ് ഇംപ്രൂവ് എന്ന വിഷയത്തെപ്പറ്റി സാറാ ഗബ്രിയേലും, ആഗ്‌നസ് തേറാടിയും ക്ലാസ് എടുക്കും. പൊസിഷനിംഗ് ഫോര്‍ സക്‌സസ്, സ്ട്രാറ്റജിക് ഡയറക്ഷന്‍സ്, ടെക്‌നിക്കല്‍ ആന്‍ഡ് ടൂള്‍സ് എന്നതാണ് ജാക്കി മൈക്കിള്‍ അപഗ്രഥിക്കുക.

നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകളുടെ സാധ്യതകളെപ്പറ്റി ഡോ. ഓമന സൈമണ്‍ സംസാരിക്കും. ക്രിയേറ്റിംഗ് ബസ്റ്റ് പ്രാക്ടീസ് ആന്‍ഡ് ഡൈനാമിക് ഓപ്പറേറ്റിംഗ് എന്‍വയണ്‍മെന്റ:് ഫിഡുഷ്യറി റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് മോര്‍ എന്ന വിഷയത്തെപ്പറ്റിയും ഡോ. ജാക്കി സംസാരിക്കും.

ഡോ. സോളിമോള്‍ കുരുവിള പ്രൊഫഷണല്‍ എറ്റികെറ്റ്: പൊസിഷനിംഗ് ഫോര്‍ സക്‌സസ് എന്ന വിഷയത്തെപ്പറ്റി സംസാരിക്കും.

പാനല്‍ ചര്‍ച്ചയില്‍ വിജയകഥകളും, ചോദ്യോത്തരങ്ങളുമുണ്ടാകും. റേച്ചല്‍ സഖറിയ, ഓമന സൈമണ്‍, റേച്ചല്‍ കോശി, ആഗ്‌നസ് തേറാടി, സാറാ ഗബ്രിയേല്‍, ജാക്കി മൈക്കിള്‍, സോളിമോള്‍ കുരുവിള, തങ്കമണി അരവിന്ദന്‍ എന്നിവരാണ് ചര്‍ച്ചകള്‍ നയിക്കുന്നത്.

വൈകിട്ട് ആറുമണിക്ക് കലാപരിപാടികളും ഡിന്നറും. കഴിയുന്നത്ര നേഴ്‌സുമാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് നൈന പബ്ലിക് റിലേഷന്‍സിന്റെ ചുമതലയുള്ള മേരി ഏബ്രഹാം അഭ്യര്‍ത്ഥിച്ചു. നാട്ടിലെപോലുള്ള കാലാവസ്ഥയും, പ്രകൃതി മനോഹാരിതയും നിറഞ്ഞ ടാമ്പയില്‍ ഉല്ലാസ യാത്രയ്ക്കുള്ള അവസരവും ഇതോടൊപ്പമുണ്ട്.

വിവരങ്ങള്‍ക്ക്:വിവരങ്ങള്‍ക്ക്: പൗലിന്‍ ആളൂക്കാരന്‍ 8134493870
നൈനയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ടാമ്പയില്‍; 15 വരെ രജിസ്‌ട്രേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക