Image

ലിവര്‍പൂളിലെ കൃഷിക്കാരന്‍ സണ്ണിചേട്ടനും ജവഹര്‍ലാല്‍ നെഹ്‌റുവും പി ജെ ജോസഫും (ടോം ജോസ്‌ തടിയംപാട്‌, യു.കെ)

Published on 28 August, 2014
ലിവര്‍പൂളിലെ കൃഷിക്കാരന്‍ സണ്ണിചേട്ടനും ജവഹര്‍ലാല്‍ നെഹ്‌റുവും പി ജെ ജോസഫും (ടോം ജോസ്‌ തടിയംപാട്‌, യു.കെ)
എല്ലാ വര്‍ഷവും കുറച്ചു പച്ചക്കറിയുമായി രാത്രി പത്തുമണിക്ക്‌ വീടിന്റെ കോളിംഗ്‌ ബെല്‍ അടിച്ചു പച്ചക്കറി തന്നിട്ട്‌ പോകുന്ന സണ്ണി മണ്ണറത്ത്‌്‌ എന്ന ഇംഗ്ലണ്ടിലെ മലയാളികളുടെ ഇടയിലെ കൃഷിക്കാരന്‍ സണ്ണി ഇന്നലെയും മുറ തെറ്റാതെ വന്നു ബെല്ലടിച്ചു പച്ചക്കറി തന്നിട്ട്‌ പോയി .

ഇംഗ്ലണ്ടിലെ തിരക്കേറിയ മലയാളി ജീവിതത്തിലും ഒഴിവു സമയങ്ങള്‍ കൃഷിക്ക്‌ വേണ്ടി ചിലവക്കുകയും അതു അസ്വദിക്കുകയും, കിട്ടുന്ന വിളകള്‍ പൊതിഞ്ഞു കുറെ മലയാളി വീടുകളില്‍ ജോലി കഴിഞ്ഞു രാത്രിയില്‍ കൊണ്ടുപോയി ഫ്രീ ആയി കൊടുക്കുകയും ചെയ്യുന്ന സണ്ണി ചേട്ടനെ പറ്റി രണ്ടുവര്‍ഷം മുന്‍പ്‌ ഞാന്‍ എഴുതുകയും അതിലൂടെ സണ്ണിചേട്ടന്റെ കൃഷി മലയാളി സമൂഹത്തില്‍ വലിയ ചര്‍ച്ച ആകുകയും കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സണ്ണിചേട്ടനും ആയി നിരന്തരം ബന്ധപ്പെടുകയും ഉണ്ടായി.ഇതില്‍കൂടി പുതിയ ഒട്ടേറെ ആളുകള്‍ കൃഷിയിലേക്ക്‌ തിരിയുകയും ചെയ്‌തു

കൃഷിയെ പറ്റി സണ്ണിചേട്ടന്‍ പറയുന്നത്‌ ഇതു പണ ലാഭത്തിനു വേണ്ടി ചെയ്യുന്ന ജോലി അല്ല. നാട്ടില്‍ ആയിരുന്നപ്പോലും കൃഷിയെ സ്‌നേഹിച്ചിരുന്നു ഇവിടെ വന്നപ്പോളും വീടിനു പുറകിലെ രണ്ടു മുന്ന്‌ സെന്റില്‍ലാണെങ്കില്‍ കൂടി കൃഷി ചെയ്‌തു വിളവു എടുക്കുന്ന സമയത്ത്‌ ആ വിളകളുടെ നടുവിലൂടെ നടക്കുമ്പോള്‍ കിട്ടുന്ന അനുഭൂതി മറ്റ്‌ എവിടെയും കിട്ടില്ല എന്നാണ്‌

സണ്ണി ചേട്ടനെ പോലെ കൃഷിയെ സ്‌നേഹിക്കുന്ന ഒട്ടേറെ പേര്‍ ഇംഗ്ലണ്ട്‌ മലയാളി സമൂഹത്തില്‍ ഉണ്ട്‌. കഴിഞ്ഞ ദിവസം എന്റെ അയല്‍വാസി മനോജ്‌ ജോസഫിന്റെ വീട്ടില്‍ ചെന്നപ്പോള്‍ ഒരു കൂടു നിറയെ പിയര്‍ പഴം തന്നു. കഴിഞ്ഞ പത്തുവര്‍ഷം ആയി നട്ടുവളര്‍ത്തിയ പിയര്‍ മരത്തില്‍ നിന്നും പറിച്ചു തന്നതായിരുന്നു ആ പഴങ്ങള്‍, കഴിഞ്ഞ വര്‍ഷം മനോജ്‌ കുറച്ചു പയറും തന്നിരുന്നു എന്നാല്‍ ഈ വര്‍ഷം മനോജിനു പയറു വലിയകാര്യമായി ലഭിച്ചില്ല കണ്ണൂരിലെ പയ്യാവൂരിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നും ഇവിടെ കുടിയേറിയ മനോജിനു കൃഷി എന്നും മനസിനു കുളിര്‍മ്മയെകുന്ന ഒരു ജോലിതന്നെയാണ്‌ .

ഇംഗ്ലണ്ടില്‍ കുടിയേറിയിരിക്കുന്നതില്‍ ബഹുഭൂരിപക്ഷം കുടുംബങ്ങളും കൃഷി പശ്ചാത്തലത്തില്‍ നിന്നും വരുന്നവരണ്‌ . അത്‌ അറിയാന്‍ ഏതു വീട്ടില്‍ ചെന്നാലും അവരുടെ പൂന്തോട്ടത്തില്‍ നോക്കിയാന്‍ അറിയാം ഫസക്കര്‍ലിയില്‍ താമസിക്കുന്ന റോജി സൈമന്റെ വീടിന്റെ പുറകിലേക്ക്‌ ചെന്നാല്‍ നമ്മള്‍ ഒരു കൃഷി തോട്ടത്തില്‍ ചെന്ന അനുഭവം ആയിരിക്കും ഉണ്ടാകുക .

ജീവിതത്തില്‍ എത്ര ഉയരത്തില്‍ ആണെങ്കില്‍ കൂടി കൃഷി ജീവിതത്തിന്റെ ഭാഗം ആയി കൊണ്ട്‌ നടക്കുന്ന ഒട്ടേറെ വലിയ ആളുകളെ നമുക്ക്‌ കാണാന്‍ കഴിയും ഇന്ത്യയുടെ ഉപ പ്രധാനമന്തി ആയി സത്യപ്രതിഞ്ഞ ചെയ്യാന്‍ ഹരിയാനയില്‍ നിന്നും ഒരു ലോറി പശുക്കളേയും ആയി വന്ന ദേവിലാല്‍ അന്ന്‌ ഡല്‍ഹിക്കാര്‍ക്ക്‌ ഒരു അത്ഭുതകഥാപത്രമായിരുന്നു ഇങ്ങനെ പശുക്കളെയും കൊണ്ട്‌ വന്നതിനെ പറ്റി പത്രക്കാരുടെ ചോദൃത്തിനു അദ്ദേഹം പറഞ്ഞ മറുപടി ഞാന്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ആളായത്‌ കൊണ്ട്‌ എനിക്ക്‌ എന്നും രാവിലെ എഴുനെല്‍ക്കുമ്പോള്‍ പശുവിക്കളെ കാണണം എന്നായിരുന്നു .

ഇപ്പോള്‍ ലിവര്‍പൂളില്‍ താമസിക്കുന്ന മന്ത്രി പി ജെ ജോസഫിന്റെ അയല്‍വാസി വഴിത്തലക്കാരന്‍ വില്‍സണ്‍ ഫിലിപ്പ്‌ പറഞ്ഞു: പി ജെ ജോസഫ്‌ പുറപ്പുഴയിലെ വിട്ടില്‍ വന്നാല്‍ കൂടുതല്‍ സമയം അദ്ദേഹം ചിലവാക്കുന്നത്‌ കൃഷി സ്ഥലത്താണ്‌ അദ്ദേഹത്തെ കാണാന്‍ വരുന്നവര്‍ മിക്കവാറും കൃഷി സ്ഥലത്ത്‌ പോയി കണ്ടാണ്‌ അവരുടെ കരൃങ്ങള്‍ പറയുന്നത്‌. അദ്ദേഹവും തൊടുപുഴയില്‍ നിന്നും പശുക്കളെ മന്ത്രി ഭാവനത്തില്‍ കൊണ്ടുപോയി സംരക്ഷിക്കുന്നുണ്ട്‌ . .

ഒരിക്കല്‍ അദ്ദേഹത്തിന്റെ ഒരു പ്രസംഗം തൊടുപുഴയിലെ കാര്‍ഷിക മേളയില്‍ വച്ച്‌ കേള്‍ക്കാന്‍ ഇടയായി അന്ന്‌ അദേഹം പ്രസഗിച്ചത്‌ കൂടുതലും ലോകത്തുള്ള വിവിധ രാജൃങ്ങളിലെ വ്യത്യസ്‌ത തരം പശുക്കളുടെ ഗുണഗണങ്ങളെ പറ്റി ആയിരുന്നു അത്‌ കേട്ടിരുന്ന അന്നത്തെ കൃഷി മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു എന്നേക്കാള്‍ ഈ വകുപ്പ്‌ കൈകരൃം ചെയ്യാന്‍ യോഗ്യന്‍ മിസ്റ്റര്‍ പി ജെ ആണെന്ന്‌ .

എന്റെ നാട്ടിലെ ഒരു വലിയ കച്ചവടക്കാരന്‍ കൂനപാറ കുട്ടിചെട്ടന്‍ ഒരു വലിയ കൃഷിക്കാരന്‍ കൂടി ആയിരുന്നു എന്ന്‌ ഞാന്‍ ഓര്‍ക്കുന്നു .

കൃഷിയുടെ ചരിത്രം തുടങ്ങുന്നത്‌ ക്രിസ്‌തുവിനു 12000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌. ഭക്ഷണം അന്വേഷിച്ചു അലഞ്ഞു നടന്ന ശിലായുഗത്തിലെ മനുഷ്യന്‍ കൃഷി തുടങ്ങിയതിനു ശേഷം ആണ്‌ ഒരു സ്ഥലത്ത്‌ സ്ഥിരതാമസം ആക്കിയത്‌ അന്ന്‌ മനുഷിന്‍ കണ്ടെത്തിയ ശാസ്‌ത്രിയ ഉപകരണം ആയിരുന്നു തൂമ്പ. ആ കാലഘട്ടത്തെ ഹോ കള്‍ച്ചര്‍ കാലഘട്ടം എന്നാണ്‌ സോഷൃളജിയില്‍ പറയുന്നത്‌ എന്നാണ്‌ എന്റെ ഓര്‍മ്മ അവിടെ നിന്നും ഇന്നു കൃഷിയും കൃഷി രീതികളും ഒട്ടേറെ മാറി ഇന്നു ഇംഗ്ലണ്ട്‌ പോലെ വികസിത രാജ്യങ്ങളില്‍ കൃഷി ഒരു വിവസായം ആണ്‌ വലിയ മെഷീനുകള്‍ ഉപയോഗിച്ച്‌ മനുഷിന്‍ മണ്ണില്‍ ചവിട്ടാതെ ചെയ്യുന്ന ഒരു വൃവസായം , എന്നാല്‍ നമ്മുടെ കേരളം പോലെ യുള്ള നാട്ടില്‍ കൃഷി ഒരു ഉപജീവന മാര്‍ഗമാണ്‌ .എങ്കിലും കൃഷി ഇന്നും ഇന്ത്യയെ പോലെയുള്ള വികസിത രാജിങ്ങളുടെ നട്ടെല്ല്‌ തന്നെ ആണ്‌ അതുകൊണ്ടാലെല്ലോ നമ്മുടെ മുദ്രാവാക്യം തന്നെ ജയ്‌ ജവാന്‍ ജയ്‌ കിസാന്‍ എന്നകാന്‍ കാരണം .

ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തിന്റെ മരണ പത്രത്തില്‍ എഴുതി വച്ചിരുന്നത്‌ എന്റെ ചിതാഭസ്‌മം ഒരു ഹെലിക്കോപ്‌റ്ററില്‍ നിന്ന്‌ പഞ്ചാബിലെ കൃഷിക്കാര്‍ അധ്വാനിക്കുന്ന പാടത്തേക്ക്‌ എറിയണം, അത്‌ ആ കറുത്ത മണ്ണില്‍ തിരിച്ചറിയാത്ത വിധം അലിഞ്ഞു ചേരണം എന്നായിരുന്നു. അതുപോലെ തന്നെ ചെയ്യുകയും ചെയ്‌തു. അങ്ങനെ നോക്കുമ്പോള്‍ നെഹ്‌റുവിനെക്കാള്‍ കൂടുതല്‍ കൃഷിയുടെ മഹത്വം ദര്‍ശിച്ചവര്‍ ആരുണ്ട്‌ എന്ന്‌ തോന്നിപോകും. ആ മഹത്വം ആണ്‌ ഇംഗ്ലണ്ടില്‍ കുടിയേറിയ മലയാളികളിലും കാണാന്‍ കഴിയുന്നത്‌

ടോം ജോസ്‌ തടിയംപാട്‌ ലിവര്‍പൂല്‍ U K
ലിവര്‍പൂളിലെ കൃഷിക്കാരന്‍ സണ്ണിചേട്ടനും ജവഹര്‍ലാല്‍ നെഹ്‌റുവും പി ജെ ജോസഫും (ടോം ജോസ്‌ തടിയംപാട്‌, യു.കെ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക