Image

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് നഴ്‌സസ് ദിനാഘോഷം പ്രൗഢോജ്വലമായി

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2014
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് നഴ്‌സസ് ദിനാഘോഷം പ്രൗഢോജ്വലമായി
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (INA- NY)യുടെ ഈവര്‍ഷത്തെ നഴ്‌സസ് ദിനാഘോഷം മെയ് 24-ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 2 മണി വരെ ക്യൂന്‍സിലുള്ള കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടത്തുകയുണ്ടായി. ക്രിസ്റ്റീന്‍ തോമസ് ദേശീയ ഗാനവും, സ്റ്റുഡന്റ്‌സ് നഴ്‌സായ ആന്‍ഡ്രിയ പ്രാര്‍ത്ഥനീഗീതവും ആലപിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് ഏലിയാമ്മ മാത്യു വന്നുചേര്‍ന്ന മുഖ്യാതിഥികളേയും, മറ്റുള്ളവരേയും സ്വാഗതം ചെയ്തു. 

അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് ഉഷാ ജോര്‍ജ് തങ്ങളുടെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയുണ്ടായി. മുന്‍കാല പ്രസിഡന്റുമാരായ ഡോ. ആനി പോള്‍, ശോശാമ്മ ആന്‍ഡ്രൂസ് എന്നിവരുടെ നിസ്വാര്‍ത്ഥമായ സേവനങ്ങളെ പ്രശംസിച്ചു. മുഖ്യാതിഥിയായ ഡോ. അന്നമ്മ സ്കറിയ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എല്ലാ നഴ്‌സുമാരും കത്തിച്ച ദീപം കയ്യിലേന്തി അഡൈ്വസറി ബോര്‍ഡ് ചെയര്‍ ശോശാമ്മ ആന്‍ഡ്രൂസ് ചൊല്ലിക്കൊടുത്ത ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി. മുഖ്യ പ്രഭാഷകയായ ബാര്‍ബരാ ബെഞ്ചമിന്‍ "Nurses Leading the Way' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ലീഡര്‍ഷിപ്പ് റോളില്‍ സ്പിരിച്വല്‍ ലൈഫിനുള്ള പ്രാധാന്യം പ്രത്യേകം എടുത്തുപറയുകയുണ്ടായി. 

റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍കൂടിയായ ആനി പോള്‍ തന്റെ ലീഡര്‍ഷിപ്പ് സ്റ്റൈല്‍ വിവരിക്കുകയുണ്ടായി. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന) പ്രസിഡന്റ് വിമലാ ജോര്‍ജ് ദേശീയ തലത്തില്‍ നേഴ്‌സുമാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയുണ്ടായി. ഈവര്‍ഷത്തെ നൈനാ കണ്‍വന്‍ഷന്‍ ക്രൂയിസില്‍ വെച്ച് നടത്തുമെന്നും ആയതിലേക്ക് ഏവരേയും ക്ഷണിക്കുകയും ചെയ്തു. ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി നൈന ഉടമ്പടിയിലേര്‍പ്പെടുകയും എല്ലാ നൈനാ മെമ്പേഴ്‌സിനും അവരുടെ പ്രതിനിധിക്ക് പതിനഞ്ച് ശതമാനം ഇളവ് ട്യൂഷനില്‍ ലഭിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. 

തുടര്‍ന്നുള്ള അവാര്‍ഡ് ദാന ചടങ്ങിന് ഡോ. സോളിമോള്‍ കുരുവിളയും, ജിന്‍സി ജോസഫും നേതൃത്വം നല്‍കി. ഈവര്‍ഷത്തെ സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ആന്‍ഡ്രിയ കരസ്ഥമാക്കി. ഈ അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത ഡോ. രാജേഷ് വര്‍മ്മ, ഡോ. ശരത് വര്‍ഗീസ് എന്നിവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഈവര്‍ഷത്തെ നഴ്‌സസ് എക്‌സലന്റ്‌സ് അവാര്‍ഡ് ബീനാ ബെന്നിക്കും, "നഴ്‌സസ് ലീഡിംഗ് ദി വേ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ എസ്സേ കോമ്പറ്റീഷനില്‍ ആനി ജോര്‍ജ്, ജെസി ജോണ്‍ എന്നിവരും വിജയികളായി. സ്‌പെഷല്‍ അവാര്‍ഡ് വിജയികളേയും പുതുതായി ഗ്രാജ്വേറ്റ് ചെയ്തവരേയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് നടന്ന കള്‍ച്ചറല്‍ പ്രോഗ്രാം റോസ് ജോസഫ് കോര്‍ഡിനേറ്റ് ചെയ്തു. റാഫിള്‍ ടിക്കറ്റ് കോര്‍ഡിനേറ്ററായി മേഴ്‌സി തോമസ്, റേച്ചല്‍ ഡേവിഡ്, ഡെയ്‌സി തോമസ് എന്നിവര്‍ പ്രവര്‍ത്തിച്ചു. റേച്ചല്‍ ഡേവിഡ് ആണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ആഷ്‌ലി മത്തായിയും, ജോയിന്റ് സെക്രട്ടറി ജൂഡി പണിക്കരും എം.സിമാരിയിരുന്നു. തുടര്‍ന്ന് ട്രഷറര്‍ ഡെയ്‌സി തോമസ് കൃതജ്ഞത രേഖപ്പെടുത്തി. വിഭവസമൃദ്ധമായ സദ്യയോടെ യോഗം അവസാനിച്ചു. പ്രസിഡന്റ് ഉഷാ ജോര്‍ജ് അറിയിച്ചതാണിത്.
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് നഴ്‌സസ് ദിനാഘോഷം പ്രൗഢോജ്വലമായിഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് നഴ്‌സസ് ദിനാഘോഷം പ്രൗഢോജ്വലമായിഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് നഴ്‌സസ് ദിനാഘോഷം പ്രൗഢോജ്വലമായിഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് നഴ്‌സസ് ദിനാഘോഷം പ്രൗഢോജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക