Image

െ്രെകസ്തവ സഭകള്‍ ഒന്നിക്കുന്നതാണ് ക്രിസ്തീയ ദൗത്യം: പി.സി.ജോര്‍ജ്

Published on 01 March, 2014
െ്രെകസ്തവ സഭകള്‍ ഒന്നിക്കുന്നതാണ് ക്രിസ്തീയ ദൗത്യം: പി.സി.ജോര്‍ജ്
ശാസ്താംകോട്ട: െ്രെകസ്തവസഭകള്‍ ഒന്നിക്കുന്നതാണ് ക്രിസ്തീയ ദൗത്യമെന്നും സണ്‍ഡേ സ്‌കൂള്‍ അധ്യാപര്‍ െ്രെകസ്തവ ദര്‍ശനം ഉള്‍ക്കൊണ്ട് പുതിയ തലമുറയെ വളര്‍ത്തിയെടുക്കണമെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു.സണ്‍ഡേ സ്‌കൂള്‍ സുവര്‍ണജൂബിലി തെക്കന്‍ മേഖലാ അധ്യാപകസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു അദ്ദേഹം.

ചടങ്ങില്‍ സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. കേരള അക്കൗണ്ടന്റ് ജനറല്‍ ബിജു ജേക്കബ് മുഖ്യസന്ദേശം നല്‍കി. ഫാ. കെ.വി.തോമസ്, എം.എം.വൈദ്യന്‍, ഷാജഹാന്‍, ഐസക് ബി.പ്രകാശ്, തോമസ് മാത്യു, ഡോ. ഐപ്പ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. കല്ലട വലിയപള്ളിയിലെ മാര്‍ അന്ത്രയോസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാളിനോടും കണ്‍വെന്‍ഷനോടും അനുബന്ധിച്ചായിരുന്നു സമ്മേളനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക