Image

ഒമാനിലെ ഡോള്‍ഫിന്‍ കമ്പനിക്ക്‌ ഐഎസ്‌ഒ അംഗീകാരം

സേവ്യര്‍ കാവാലം Published on 17 October, 2011
ഒമാനിലെ ഡോള്‍ഫിന്‍ കമ്പനിക്ക്‌ ഐഎസ്‌ഒ അംഗീകാരം
മസ്‌കറ്റ്‌: ഒമാനിലെ ടിജാന്‍ ഗ്രൂപ്പ്‌ സ്ഥാപനങ്ങളിലെ പ്രമുഖ കമ്പനിയായ ഡോള്‍ഫിന്‍ ട്രേഡിംഗ്‌ ആന്‍ഡ്‌ ഇന്‍വെസ്റ്റ്‌മെന്റിന്‌ (എല്‍എല്‍സി) അന്താരാഷ്‌ട്ര ഗുണനിലവാര സര്‍ട്ടിഫിക്കറ്റായ ഐഎസ്‌ഒ 9001:2008 ലഭിച്ചു.

ഒമാനില്‍ സ്വകാര്യ സര്‍ക്കാര്‍ നിര്‍മാണ മേഖലയില്‍ ഒട്ടനവധി പ്രോജക്‌ടുകള്‍ ചെയ്യുന്ന കമ്പനി കുറഞ്ഞ സമയംകൊണ്‌ട്‌ മികച്ച വളര്‍ച്ചയാണ്‌ കൈവരിച്ചത്‌.

മസ്‌ക്കറ്റ്‌ പ്ലാന്റിനം ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ ഇമ്മാനുവല്‍ ജോര്‍ജ്‌, വഫാ ഹമീദ്‌ ഹര്‍സായി, ജനറല്‍ മാനേജര്‍ ടി. പ്രേംകുമാര്‍, ഫൈസല്‍ മാലിക്‌, സൈമണ്‍ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടീന എം. വര്‍ഗീസ്‌ സ്വാഗതവും റീന ഗണേഷ്‌ നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക