Image

ആഴമായ വിശ്വാസം കുടുംബങ്ങള്‍ക്കു മാര്‍ഗദീപമാകണം: മാര്‍ പവ്വത്തില്‍

Published on 02 October, 2013
ആഴമായ വിശ്വാസം കുടുംബങ്ങള്‍ക്കു മാര്‍ഗദീപമാകണം: മാര്‍ പവ്വത്തില്‍
ചങ്ങനാശേരി: ആഴമായ വിശ്വാസത്തിലൂടെ സുദൃഢമായ കുടുംബങ്ങള്‍ രൂപപ്പെടണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. തുരുത്തി കാനാ ജോണ്‍പോള്‍ രണ്ടാമന്‍ അന്തര്‍ ദേശീയ കുടുംബ വിജ്ഞാനീയ കേന്ദ്രത്തില്‍ ബിരുദാനന്തര കോഴ്‌സുകളുടെ അധ്യയന വര്‍ഷം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഡയറക്ടര്‍ റവ.ഡോ. ജോസഫ് നടുവിലേഴം അധ്യക്ഷത വഹിച്ചു. കുടുംബവും സമൂഹത്തിന്റെ പൊതുനന്മയും എന്ന വിഷയത്തെക്കുറിച്ച് റവ.ഡോ. വര്‍ഗീസ് താനമാവുങ്കല്‍ സെമിനാര്‍ നയിച്ചു. റവ.ഡോ. ആന്റണി ചുണെ്ടലിക്കാട്ട്, റവ.ഡോ.ജേക്കബ് കോയിപ്പള്ളി, റവ.ഡോ. ആന്റണി മൂലയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക