Image

കത്തോലിക്കാ അല്മായ നേതൃസംഗമം 30ന്

Published on 27 September, 2013
കത്തോലിക്കാ അല്മായ നേതൃസംഗമം 30ന്
കൊച്ചി: കേരള കാത്തലിക് ഫെഡറേഷന്റെയും കെസിബിസി അല്മായ കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ അഖില കേരള അല്മായ നേതൃത്വസമ്മേളനം 30ന് പാലാരിവട്ടം പിഒസിയില്‍ നടക്കും. സമ്മേളനം രാവിലെ രാവിലെ 9.30നു കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും. 

കെസിഎഫ് പ്രസിഡന്റ് പി.ഐ. ലാസര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, ഫാ. ജോസ് കോട്ടയില്‍, വി.സി. ജോര്‍ജുകുട്ടി, ഇ.കെ. ജസ്റ്റിന്‍ ആന്റണി എന്നിവര്‍ പ്രസംഗിക്കും. 

തുടര്‍ന്നു നടക്കുന്ന സെമിനാറില്‍ ഫാ. ജോളി വടക്കന്‍, പ്രഫ. ജേക്കബ് ഏബ്രഹാം, മേരിക്കുട്ടി ഏബ്രഹാം എന്നിവര്‍ ക്ലാസുകള്‍ നയിക്കും. അഡ്വ. ബിജു പറയന്നിലം, ഷാജി ജോര്‍ജ് എന്നിവര്‍ പ്രതികരണങ്ങള്‍ അവതരിപ്പിക്കും. 

വൈകുന്നേരം നാലിന് സമാപനസമ്മേളനം കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. 

കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് മുഖ്യപ്രഭാഷണം നടത്തും. റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, പി.ഐ. ലാസര്‍ മാസ്റ്റര്‍, നെല്‍സണ്‍ ഫെര്‍ണാണ്ടസ്, എന്‍.എം. തോമസ് എന്നിവര്‍ പ്രസംഗിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക