Image

സൗത്ത്‌ ഈസ്റ്റ്‌ റീജിയന്‍ കണ്‍വന്‍ഷന്‌ അനുഗ്രഹ സമാപ്‌തി

റെജി ഫിലിപ്പ്‌ Published on 22 September, 2013
സൗത്ത്‌ ഈസ്റ്റ്‌ റീജിയന്‍ കണ്‍വന്‍ഷന്‌ അനുഗ്രഹ സമാപ്‌തി
അറ്റ്‌ലാന്റാ: കര്‍ത്താവ്‌ നമ്മുക്കവസരങ്ങള്‍ നല്‍കുമ്പോള്‍ കാഴ്‌ചക്കാരായി നോക്കിനിന്ന കൈവിടപ്പെട്ടുപോയഅവസരങ്ങളെ ഓര്‍ത്ത്‌ വിലപിക്കാതിരിക്കുവാന്‍ ലഭിക്കുന്ന അവസരങ്ങളെ മുറുകെ പിടിക്കുവാനും ദൈവം ഒരിക്കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ അതിലൂടെ പ്രാപിച്ചെടുക്കുവാനും റവ. വത്സന്‍ ഏബ്രഹാം ദൈവജനത്തെ ഉദ്‌ബോധിപ്പിച്ചു. ഓഗസ്റ്റ്‌ 30,31, സെപ്‌റ്റംബര്‍ 1 തിയതികളിലായി അറ്റ്‌ലാന്റായില്‍ നടന്ന ഐ.പി.സി. നോര്‍ത്തമേരിക്കന്‍ സൗത്ത്‌ഈസ്റ്റ്‌റീജിയന്റെവാര്‍ഷിക കണ്‍വന്‍ഷനില്‍മുഖ്യസന്ദേശം നല്‍കുകയായിരുന്നു റവ. റ്റി. വത്സന്‍ ഏബ്രഹാം. ഓഗസ്റ്റ്‌ 30-ാം തിയതിവെള്ളിയാഴ്‌ചവൈകിട്ട്‌ 7 മണിക്ക്‌ ആരംഭിച്ച സമ്മേളനം സെപ്‌റ്റംബര്‍ 1-ാം തിയതിഞായറാഴ്‌ച നടന്ന സംയുക്തആരാധനയോടുകൂടിസമാപിച്ചു. പ്രഥമ രാത്രിയില്‍ നടന്ന മീറ്റിംഗില്‍ പാസ്റ്റര്‍ജി.സാമുവേള്‍ അദ്ധ്യക്ഷത വഹിച്ചു.

റീജിയന്‍ ജോയിന്റ്‌സെക്രട്ടറി ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കടന്നുവന്നര്‍ക്ക ്‌സ്വാഗതമേകി. റീജിയന്‍ പ്രസിഡന്റ്‌ പാസ്റ്റര്‍ കെ.സി. ജോണ്‍ തന്റെഉദ്‌ഘാടന പ്രസംഗത്തില്‍സങ്കീര്‍ത്തനം 46 ഉദ്ധരിച്ചുകൊണ്ട്‌ `ഒരു നദിയുണ്ട്‌: അതിന്റെതോടുകള്‍ ദൈവനഗരത്തെ സന്തോഷിപ്പിക്കുന്നു. ദൈവത്തിന്റെ നദി ഈ മീറ്റിംഗുകള്‍ ഇവിടെഒഴുകട്ടെ' എന്ന ആശംസിച്ചു. അറ്റ്‌ലാന്റാ ഐ.പി.സിയുടെ പ്രെയ്‌സ്‌ആന്റ്‌വര്‍ഷിപ്പ്‌ ടീം മലയാളത്തിലും ഇഗ്ലീഷിലും ഉള്ള സംഗീതശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. വിശ്വാസത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ചും അതിലൂടെ സാത്തന്യ പദ്ധതികള്‍ പാരജയപ്പെടുന്നതിനെക്കൂറിച്ചും റവ. വത്സല്‍ ഏബ്രഹാംദൈവവചനം വിവേചിച്ചു നല്‍കി. പാസ്റ്റര്‍ പി.എ. കുര്യന്‍ പ്രസംഗംലളിതമായ ഭാഷയില്‍ പരിഭാഷപ്പെടുത്തി.

ശനിയാഴ്‌ചരാവിലെ 10 മണിക്ക്‌ നടന്ന റീജിയന്‍ സോദരിസമാജംമീറ്റിംഗില്‍ പ്രസിഡണ്ട്‌സിസ്റ്റര്‍ലിസിജേക്കബ്‌ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിസിസ്റ്റര്‍ മിനി കുരുവിള്‍ സ്വാഗതമാശംസിച്ചു. കോട്ടയം സ്വദേശിയും ഹൈന്ദവ പശ്ചാത്തലത്തില്‍ നിന്നുംകടന്നുവന്ന ദൈവത്താല്‍ ശക്തമായി ഉപയോഗിക്കപ്പെടുന്ന സിസ്റ്റര്‍ ഉഷാ പ്രസാദ്‌ പ്രസംഗിച്ചു. സിസ്റ്റര്‍ മേരിക്കുട്ടി ജോര്‍ജ്ജ്‌ സംഗീതമാലപിച്ചു. അറ്റലാന്റായില്‍ നിന്നും ഫ്‌ളോറിഡായില്‍ നിന്നുമുള്ള സഹോദരിമാര്‍ സംഗീതശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. സിസ്റ്റര്‍അന്നമ്മ ജോര്‍ജ്ജ്‌ നന്ദി അറിയിച്ചു.

ഉച്ച കഴിഞ്ഞ റീജിയന്‍ കൊണ്‍സിലും പ്രിസ്‌ബറ്ററിയും നടക്കുകയും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനം എടുക്കുകയുംചെയ്‌തു. ശനിയാഴ്‌ച വൈകിട്ട്‌ നടന്ന സ്‌പെഷ്യല്‍ മ്യൂസിക്ക്‌ സെഷനില്‍ പ്രശസ്‌ത ക്രൈസ്‌തവ ഗായകന്‍ ബിജു കുമ്പനാടും , ഗായകനും കീബോഡിസ്റ്റും കമ്പോസറുമായ റജി ഇമ്മാനുവേലും ചേര്‍ന്നൊരുക്കിയ സംഗീതവിരുന്ന്‌ ഹൃദയാനന്ദകരമായിരുന്നു. തുടര്‍ന്ന്‌ നടന്ന പൊതുയോഗത്തില്‍ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റര്‍ എ.സി. ഉമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. റീജിയന്‍ ക്വയറുകള്‍മലയളംഇംഗ്ലീഷ്‌ പ്രെയ്‌സ്‌ആന്റ്‌വര്‍ഷിപ്പിന്‌ നേതൃത്വം നല്‍കി. അറ്റ്‌ലാന്റാഐ.പി.സി. ശുശ്രൂഷകന്‍ പാസ്റ്റര്‍വി.പി. ജോസിന്റെ ചെറുസന്ദേശം കടന്നുവന്നരെ ആത്മീകാരാധനയിലേക്ക്‌ നടത്തുവാന്‍ പര്യാപ്‌തമായി. റവ വത്സന്‍ ഏബ്രഹാമിന്റെ പ്രസംഗം പാസ്റ്റര്‍ ജെയിംസ്‌ ജോര്‍ജ്ജ്‌ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി.

ഞായറാഴ്‌ച നടന്ന സമാപന സമ്മേളനത്തിലുംആരാധനയിലും പാസ്റ്റര്‍ജേക്കബ്‌ ജോണ്‍ (കൊളംബിയ, സൗത്ത്‌കരോളിനാ) അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ സിബി കുരുവിള്‍ സങ്കീര്‍ത്തനത്തില്‍ നിന്നും പ്രബോധിപ്പിച്ചു. പാസ്റ്റര്‍ ജെയിംസ്‌ ജോര്‍ജ്ജ്‌ തിരുവത്താഴസന്ദേശം നല്‍കി. പാസ്റ്റര്‍ വര്‍ഗീസ്‌മത്തായി സമാപന സന്ദേശം നല്‍കി. റീജിയന്‍ പ്രസിഡന്റ്‌ പാസ്റ്റര്‍ കെ.സി. ജോണ്‍ തിരുവത്താഴശുശ്രൂഷക്ക്‌ നേതൃത്വം നല്‍കി. പാസ്റ്റര്‍വി.പി. ജോസ്‌, പാസ്റ്റര്‍ ജി. സാമുവേല്‍ എന്നിവര്‍ശുശ്രൂഷയില്‍സഹായിച്ചു. റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍മോറീസ്‌സംസണ്‍ നന്ദി പ്രകാശനം നടത്തി. റീജിയന്റെ പ്രഥമ പ്രസിഡണ്ടായിരുന്ന പാസ്റ്റര്‍ജോയി ഏബ്രഹാമിന്റെ പ്രാത്ഥനയോടുംആശിര്‍വാദത്തോടുംകൂടെഅറ്റലാന്റായില്‍ നടന്ന കണ്‍വന്‍ഷന്‍ അനുഗ്രഹമായി പര്യവസാനിച്ചു.

അറ്റ്‌ലാന്റാഐ.പി.സി. സഭാ ജനങ്ങളൂടെകൃത്യനിഷ്ടയോടുകൂടിയ പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളുമാണ്‌ ഈ കണ്‍ വന്‍ഷനെ ഇത്രത്തോളംവിജയമാക്കിയത്‌. കര്‍ത്താവിന്റെ വരവ്‌ താമസിച്ചാല്‍ 2014 ല്‍ ലേബര്‍ ഡേവീക്കെന്റില്‍ മയാമിയില്‍ ഓന്നിച്ചുകൂടാം എന്നുള്ള പ്രത്യാശയോടെ ഫ്‌ളോറിഡ, ജോര്‍ജ്ജിയ, ടെന്നസി, സൌത്ത്‌ കരോളിന എന്നീസ്റ്റേറ്റുകളില്‍ നിന്നുംകടന്നു വന്ന ജനം തങ്ങളുടെസ്വന്ത സ്ഥലങ്ങളിലേക്ക്‌ മടങ്ങിപ്പോയി.
സൗത്ത്‌ ഈസ്റ്റ്‌ റീജിയന്‍ കണ്‍വന്‍ഷന്‌ അനുഗ്രഹ സമാപ്‌തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക