Image

അറ്റ്‌ലാന്റാ സെന്റ്‌ അല്‍ഫോന്‍സാ പള്ളിയില്‍ ഫാ. മാത്യു ഇലവുങ്കല്‍ നയിക്കുന്ന ധ്യാനം

ജോയിച്ചന്‍ പുതുക്കുളം Published on 19 September, 2013
അറ്റ്‌ലാന്റാ സെന്റ്‌ അല്‍ഫോന്‍സാ പള്ളിയില്‍ ഫാ. മാത്യു ഇലവുങ്കല്‍ നയിക്കുന്ന ധ്യാനം
അറ്റ്‌ലാന്റാ: പ്രശസ്‌ത വചന പ്രഘോഷകനും ഡിവൈന്‍ റിട്രീറ്റ്‌ സെന്റര്‍ ഡയറക്‌ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ വി.സി നയിക്കുന്ന മൂന്നു ദിവസത്തെ (ഒക്‌ടോബര്‍ 4,5,6) ധ്യാനം നടക്കും.

കുട്ടികള്‍ക്കായി പ്രത്യേക ഇംഗ്ലീഷ്‌ റിട്രീറ്റ്‌ ഉണ്ടായിരിക്കുന്നതാണ്‌. കൂടാതെ ഒക്‌ടോബര്‍ മൂന്നിന്‌ വൈകിട്ട്‌ 4 മണി മുതല്‍ 8 മണിവരെ വിശുദ്ധ കുര്‍ബാനയും ഹീലിംഗ്‌ സര്‍വീസും ഉണ്ടായിരിക്കുന്നതാണ്‌.

വിലാസം: 4561 Rosebud Road, Loganville,, GA 30052.

സമയം: ഒക്‌ടോബര്‍ 4-ന്‌ രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 9 വരെയും, ഒക്‌ടോബര്‍ അഞ്ചാം തീയതി രാവിലെ 9 മണി മുതല്‍ രാത്രി 7 മണിവരേയും, ഒക്‌ടോബര്‍ ആറാം തീയതി രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ അഞ്ചുമണി വരേയുമാണ്‌.

പ്രസ്‌തുത ധ്യാനത്തിലേക്ക്‌ ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. മാത്യു ഇളയിടത്തുമഠം (വികാരി സെന്റ്‌ അല്‍ഫോന്‍സാ ചര്‍ച്ച്‌) 847 217 8613.
അറ്റ്‌ലാന്റാ സെന്റ്‌ അല്‍ഫോന്‍സാ പള്ളിയില്‍ ഫാ. മാത്യു ഇലവുങ്കല്‍ നയിക്കുന്ന ധ്യാനം
അറ്റ്‌ലാന്റാ സെന്റ്‌ അല്‍ഫോന്‍സാ പള്ളിയില്‍ ഫാ. മാത്യു ഇലവുങ്കല്‍ നയിക്കുന്ന ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക