Image

സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ ആസ്ഥാന സമുച്ചയം രൂപം പ്രാപിക്കുന്നു

ചാര്‍ളി പടനിലം Published on 31 August, 2013
സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ ആസ്ഥാന സമുച്ചയം രൂപം പ്രാപിക്കുന്നു
ഹൂസ്റ്റണ്‍: മലങ്കര സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ മീറ്റിംഗ്‌ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ അലക്‌സിയോസ്സ്‌ മാര്‍ യൂസാബിയോസ്സിന്റ അധ്യക്ഷതയില്‍ ഓഗസ്റ്റ്‌ 29, 30 തീയ്യതികളില്‍ ഹൂസ്റ്റണ്‍ അരമനയില്‍ നടന്നു. കൗണ്‍സില്‍ സമര്‍പ്പിച്ച ഭദ്രാസനത്തിന്റെ ഭരണഘടന പരിശുദ്ധ സുന്നഹദോസ്‌ അംഗീകരിച്ചതായി മെത്രാപ്പോലീത്ത കൌണ്‌സിലിനെ അറിയിച്ചു.

പുതിയതായി വാങ്ങിച്ച ഭദ്രാസന ആസ്ഥാന സമുച്ചയത്തിന്റെ ആദ്യഘട്ടമായി ചാപ്പലും, ഓര്‍ത്തഡോക്‌സ്‌ മ്യൂസിയവും നിര്‍മ്മിക്കുന്നതിനായും, അടുത്ത ഘട്ടമായി ഓര്‍ത്തഡോക്‌സ്‌ വില്ലേജ്‌, റിട്ടയര്‍മെന്‍റ്‌ ഹോം, യൂത്ത്‌ സെന്റര്‍, കൗണ്‍സിലിംഗ്‌ സെന്റെര്‍, ആശ്രമം എന്നിവയും നിര്‍മ്മിക്കുന്നതിനും പുതിയതായി വാങ്ങിച്ച സെന്‍ററില്‍ വെച്ചു കൂടിയ കൗണ്‍സില്‍ തീരുമാനിച്ചു. പുതിയ ആസ്ഥാനത്തെയ്‌ക്ക്‌ സെന്റെര്‍ മാറുന്നതോടെ നിലവിലുള്ള ആസ്ഥാനം വില്‍ക്കുന്നതിനും തീരുമാനിച്ചു. ഭദ്രാസന സെക്രടറി റവ.ഡോ. ഫാ. ജോയി പ്യ്‌ങ്ങോളില്‍, കൗണ്‍സിലര്‍മാരായ ഫാ. മാത്യൂസ്‌ ജോര്‍ജ്ജ്‌, ഫാ. ശ്ലോമ്മോ ഐസക്‌ ജോര്‍ജ്ജ്‌, ചാര്‍ളി വര്‍ഗ്ഗീസ്സ്‌ പടനിലം, എല്‍സണ്‍ സാമുവേല്‍, ജോര്‍ജ്ജ്‌ ഗീവര്‍ഗ്ഗീസ്സ്‌, ക്യാപ്‌റ്റന്‍
ജെയ്‌സണ്‍ വര്‍ഗ്ഗീസ്സ്‌ എന്നിവരും പങ്കെടുത്തു.
സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ ആസ്ഥാന സമുച്ചയം രൂപം പ്രാപിക്കുന്നുസൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ ആസ്ഥാന സമുച്ചയം രൂപം പ്രാപിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക