Image

ബാള്‍ട്ടിമോര്‍ പള്ളിയില്‍ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍

ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) Published on 22 August, 2013
ബാള്‍ട്ടിമോര്‍ പള്ളിയില്‍ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍
മേരിലന്റ്: ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകയുടെ കാവല്‍ പിതാവായ മര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു. അമേരിക്കന്‍ ആര്‍ച്ച് ഡയാസിസ് ഓഫീസ് സെക്രട്ടറിയും വൈറ്റ് പ്ലെയിന്‍സ് പള്ളി വികാരിയുമായ റവ. ഫാദര്‍. വര്‍ഗീസ് പോള്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി വന്ദ്യ ഏബ്രഹാം കടവില്‍ കോര്‍ എപ്പിസ്‌കോപ്പ കൊടി  ഉയര്‍ത്തിയതോടെ ഒരാഴ്ച നീണ്ട പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാരംഭമായി.

ഏറെ കഷ്ടങ്ങളും ത്യാഗങ്ങളും സഹിച്ച് ഭാരതമണ്ണില്‍ സുവിശേഷത്തിന്റെ വിത്തു പാകിയ വിശുദ്ധനായ തോമാശ്ലീഹായെപ്പോലെ കര്‍ത്താവിനായി കഷ്ടം സഹിക്കാന്‍ നാം തയ്യാറാവണമെന്നും അചഞ്ചലമായ വിശ്വാസ തീക്ഷണതയില്‍ ക്രൈസ്തവ ജീവിതം നയിക്കണമെന്നും ഫാദര്‍. വര്‍ഗീസ് പോള്‍ ഉദ്‌ബോധിപ്പിച്ചു. സന്ധ്യാ പ്രാര്‍ത്ഥനക്കുശേഷം സുവിശേഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികഃ്വം വഹിച്ചു ഫാദര്‍ വര്‍ഗീസ് പോള്‍. വിശുദ്ധ കുര്‍ബാന മധ്യേ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ആഘോഷമായ റാസ നേര്‍ച്ച വിളമ്പ്, സ്‌നേഹവിരുന്ന്, ആശീര്‍വാദം കൊടിയിറക്കല്‍, എന്നീ ചടങ്ങുകളോടെ പെരുന്നാള്‍ മംഗളമായി പര്യവസാനിച്ചു. പള്ളി സെക്രട്ടറി. ഗില്ലറ്റ് കൂരന്‍, ട്രഷറര്‍ ഡോ.മാത്യു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. ഇവെകാംഗങ്ങളെ കൂടാതെ ഇതര ഇടവകാംഗങ്ങള്‍, മലങ്കരയില്‍ നിന്നുമുള്ള വിശ്വാസികള്‍ തുടങ്ങിയവര്‍, ഓര്‍മ്മപ്പെരുന്നാളില്‍ ഭക്തിയോടെ പങ്കു ചേര്‍ന്നു.




ബാള്‍ട്ടിമോര്‍ പള്ളിയില്‍ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ബാള്‍ട്ടിമോര്‍ പള്ളിയില്‍ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ബാള്‍ട്ടിമോര്‍ പള്ളിയില്‍ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക