Image

റിസ്വാന്റെ ജീവന്‍ രക്ഷിക്കാന്‍

Published on 16 March, 2013
റിസ്വാന്റെ ജീവന്‍ രക്ഷിക്കാന്‍
എരുമേലി: ആറ്റുനോറ്റുണ്ടായ കുഞ്ഞിന് ഒരു വയസായപ്പോള്‍ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കരള്‍ മാറ്റിവയ്ക്കാതെ നിവൃത്തിയില്ലെന്ന് ഡോക്ടര്‍മാര്‍. കരള്‍ പകുത്ത് നല്‍കാന്‍ നിറഞ്ഞമനസോടെ കൂലിപ്പണിക്കാരനായ അച്ഛന്‍ തയ്യാറായി. എന്നാല്‍ ഇതിനായി ഓപ്പറേഷന് വേണ്ടിവരുന്ന 16 ലക്ഷം രൂപയ്ക്ക് യാതൊരു നിവൃത്തിയുമില്ലാതെ കേഴുകയാണ് മുട്ടപ്പള്ളി പാറയ്ക്കല്‍ അമീര്‍-ഷിജി ദമ്പതികള്‍.

വിവാഹശേഷം പത്ത് വര്‍ഷത്തോളം ഇവര്‍ക്ക് മക്കള്‍ ജനിച്ചില്ല. ദുഃഖമകറ്റാനായി ഇവര്‍ ഒരു കുഞ്ഞിനെ അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത് വളര്‍ത്തി. പ്രാര്‍ഥനയ്ക്ക് ഉത്തരമെന്നോണം ഒരു വര്‍ഷം മുന്‍പ് ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. കുഞ്ഞിന് റിസ്വാന്‍ എന്ന് പേരിട്ടു. കുഞ്ഞിന് ഒരു വയസ്് തികഞ്ഞ് ഏതാനും ദിവസമായപ്പോഴാണ് നടുക്കുന്ന സത്യം ദമ്പതികള്‍ അറിഞ്ഞത്. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കരള്‍ മാറ്റിവെക്കാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഡോക്ടര്‍ മാര്‍ പറഞ്ഞു.

പിതാവിന്റെ കരള്‍ കുഞ്ഞിന് അനുയോജ്യമാണെന്ന് പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. പക്ഷെ ഇതിനുള്ള ഓപ്പറേഷന് 16 ലക്ഷം രൂപാ ചെലവ് വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ വീട്ടുകാര്‍ നടുങ്ങിപ്പോയി. ഉള്ള കിടപ്പാടവും സ്ഥലവും വില്‍ ക്കാനും കടപ്പെടുത്താനും നിരാലംബരായ മാതാപിതാക്കള്‍ തയ്യാറാണ്.

ഇവരെ സഹായിക്കാനായി നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ച് അക്കൗണ്ട് തുറന്നു. ഫെഡറല്‍ ബാങ്കിന്റെ 11400100126191 അക്കൗണ്ട് നമ്പറില്‍ ഐഎഫ്എസ്‌സി കോഡ് 0001140 നമ്പരില്‍ പണം നല്‍കിയാല്‍ റിസ്വാന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക