Image

പ്രസ്സ് ക്ലബ്ബ് ന്യൂയോര്‍ക്ക് സാംസ്കാരിക സംവാദം സംഘടിപ്പിക്കുന്നു

Published on 29 November, 2012
പ്രസ്സ് ക്ലബ്ബ് ന്യൂയോര്‍ക്ക് സാംസ്കാരിക സംവാദം സംഘടിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രവാസി മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിന്റെയും, ഭാഷാപരമായ ജീവിതത്തിന്റെയും ഭാവി നിര്‍ണ്ണിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന മലയാളം അദ്ധ്യാപകര്‍, നൃത്താദ്ധ്യാപകര്‍, സംഗീതാദ്ധ്യാപകര്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാംസ്‌കാരിക പ്രവര്‍ത്തകരുമായി ന്യൂയോര്‍ക്കിലെ പ്രസ്സ് ക്ലബ്ബ് സംവാദം സംഘടിപ്പിക്കുന്നു.
ഇവരിലൂടെയാണു നമ്മുടെ സംസ്‌കാരം പുതു തലമുറയിലെത്തുന്നത്. എന്നാല്‍ സമൂഹം ഇവര്‍ക്കു വേണ്ടത്ര അംഗീകാരം നല്‍കുന്നതുമില്ല. അതിനാല്‍ അവരുടെ പ്രവ്രത്തനങ്ങളെ ആദരിക്കുകയും അവരുടെ പ്ര്ശ്‌നങ്ങള്‍ മനസിലാക്കുകയും സംവാദത്തില്‍ ലക്ഷ്യമിടുന്നു.
മുഖ്യധാര പ്രിന്റ്-ടിവി മീഡിയകള്‍ പങ്കെടുക്കുന്ന ഈ സംവാദത്തില്‍ െ്രെടസ്റ്റേറ്റിലെ നൃത്ത, സംഗീത, മലയാള ഭാഷാ അദ്ധ്യാപകരെ പ്രസ്സ് ക്ലബ്ബ് ക്ഷണിക്കുന്നു.

ബന്ധപ്പെടുക :
ജോസ്‌കാടാംപുറം9149549586
സജി എബ്രഹാം917 617 3959,
ജെ. മാത്യൂസ് 914 693 6337

jmathews335@gmail.com


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക