Image

ഗര്‍ഭച്ഛിദ്രം നടത്താത്തതിനെ തുടര്‍ന്ന് മരണം: പ്രതിഷേധം ശക്തം

Published on 15 November, 2012
ഗര്‍ഭച്ഛിദ്രം നടത്താത്തതിനെ തുടര്‍ന്ന് മരണം: പ്രതിഷേധം ശക്തം
ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രം നടത്താത്തതിനെ തുടര്‍ന്ന് പതിനേഴ് ആഴ്ച ഗര്‍ഭിണിയായ ഇന്ത്യന്‍ ഡോക്ടര്‍ അയര്‍ലണ്ടില്‍ മരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യ അയര്‍ലണ്ടിനെ ശക്തമായ പ്രതിഷേധമറിയിച്ചു. വിദേശകാര്യമന്ത്രാലയമാണ് അയര്‍ലണ്ടിനെ പ്രതിഷേധവും ആശങ്കയും അറിയിച്ചത്. മരണകാരണം സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടുതല്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കടുത്ത ശാരീരിക അസ്വാസ്ഥ്യമുള്ളതിനാല്‍ ഗര്‍ഭച്ഛിദ്രം വേണമെന്ന സവിത ഹാലപ്പനവ (31) യുടെ ആവശ്യം ആസ്പത്രി അധികൃതര്‍ നിഷേധിച്ചതാണ് മരണത്തിന് കാരണമായത്.

വേദനയുണ്ടാക്കുന്ന സംഭവമാണിതെന്ന് സി.പി.എം. നേതാവ് വൃന്ദകാരാട്ട് പ്രതികരിച്ചു. ഗുരുതരമായ കുറ്റമായി സംഭവത്തെ കാണണമെന്നും നടപടിയെടുക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു. കത്തോലിക്കാ രാജ്യമായ അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. കടുത്ത നടുവേദനയും വിറയലും ഛര്‍ദിയും മൂലം പ്രയാസപ്പെട്ടിരുന്ന സവിത ചികിത്സിച്ചിരുന്ന ഡോക്ടറോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കുഞ്ഞിന് ഹൃദയമിടിപ്പുള്ളതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്താനാവില്ലെന്നായിരുന്നു മറുപടി. ജീവന് വലിയ ഭീഷണിയാണെന്ന ഘട്ടത്തില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം നടത്താവൂ എന്നാണ് അയര്‍ലന്‍ഡിലെ നിയമം. മൂന്നര ദിവസം കടുത്ത വേദനയനുഭവിച്ച സവിത ഒക്ടോബര്‍ 28-ന് മരിച്ചു.

രക്തത്തിലെ അണുബാധയാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഗര്‍ഭസ്ഥശിശു രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് വ്യക്തമായിട്ടും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാഞ്ഞതാണ് സവിതയുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് വിമര്‍ശനം. സവിതയുടെ മരണം യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ സംവാദത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് അയര്‍ലണ്ട് പാര്‍ലമെന്റിന് മുന്നിലേക്ക് നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

സവിതയുടെ കുടുംബാംഗങ്ങളോട് ഇന്ത്യന്‍ സര്‍ക്കാര്‍ അനുശോചനം അറിയിച്ചു. അയര്‍ലന്‍ഡ് ആരോഗ്യവകുപ്പ് അധികൃതരും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും വെവ്വേറെ അന്വേഷണം നടത്തിവരികയാണ്. ഗാല്‍വേയില്‍ ദന്ത ഡോക്ടറായിരുന്നു സവിത. ഭര്‍ത്താവ് പ്രവീണ്‍ ഹാലപ്പനവര്‍ ബോസ്റ്റണ്‍ സയന്‍റിഫിക്കില്‍ എന്‍ജിനീയറാണ്. ഗാല്‍വേ യൂണിവേഴ്‌സിറ്റി ആസ്പത്രിയില്‍ വെച്ചാണ് സവിത മരിച്ചത്.

New York Times article

 Hospital Death in Ireland Renews Fight Over Abortion

 DUBLIN — The death of a woman who was reportedly denied a potentially lifesaving abortion even while she was having a miscarriage has revived debate over Ireland’s almost total ban on abortions.

The woman, Savita Halappanavar, 31, a dentist who lived near Galway, was 17 weeks pregnant when she sought treatment at University Hospital Galway on Oct. 21, complaining of severe back pain.

Dr. Halappanavar was informed by senior hospital physicians that she was having a miscarriage and that her fetus had no chance of survival. However, despite repeated pleas for an abortion, she was told that it would be illegal while the fetus’s heart was still beating, her husband, Praveen Halappanavar, said.

It was not until Oct. 24 that the heartbeat ceased and the remains of the fetus were surgically removed. But Dr. Halappanavar contracted a bacterial blood disease, septicemia. She was admitted to intensive care but never recovered, dying on Oct. 28.

Mr. Halappanavar, in an interview with The Irish Timesfrom his home in India, said his wife was told after one request, “This is a Catholic country.”

Two investigations into the case have been announced, and politicians have been quick to express their condolences and to call for legal clarity. Kathleen Lynch, a junior health minister, said medical professionals needed guidelines to deal with such circumstances.

In a statement, the hospital said it would cooperate fully with any inquest but that it had not started its own review because it wanted to consult the woman’s family first.

Mr. Halappanavar told the newspaper that he still could not believe his wife was dead. “I was with her those four days in intensive care,” he said. “They kept telling me: ‘She’s young. She’ll get over it.’ But things never changed; they only got worse. She was so full of life. She loved kids.

“It was all in their hands, and they just let her go. How can you let a young woman go to save a baby who will die anyway?”

But Mr. Halappanavar said he saw no use in being angry. “I’ve lost her,” he said. “I am talking about this because it shouldn’t happen to anyone else.”

Medical professionals were less forgiving. During a miscarriage, the cervix is opened, exposing the woman to infection, and the longer the miscarriage persists, the greater the risk, said a prominent medical commentator here, Dr. Muiris Houston. While Dr. Halappanavar’s death was “on the rare end of the spectrum,” and the facts surrounding the case are not all known, Dr. Houston said, she “undoubtedly needed to go to theater,” meaning to surgery.

“If she had gone to theater earlier she might still have died, but perhaps not,” he said. “Medicine is now increasingly driven by guidelines, and the question must be, ‘Did the hospital have protocols in place when a woman presented with such a condition?’ ”

The legal issues are, if anything, more clouded. In 1992, the Irish Supreme Court ruled that abortion was permissible in cases where there was a “real and substantial risk” to the life of a pregnant woman — including the possibility of suicide. But 20 years later, the Irish government has still not passed a law to this effect.

In 2010, the European Court of Human Rights found that Ireland was in violation of the European Convention on Human Rights by failing to provide an accessible and effective procedure to ascertain whether a woman qualified for a legal abortion.

In response, the current coalition government commissioned a report from an expert group on the issue. It was initially expected in July, but was then postponed until September — a deadline also missed. Given the divisiveness of the abortion issue in Ireland, which has prompted two bitterly fought referendums, successive governments have avoided passing any legislation.

The report was eventually delivered Tuesday night, hours before news broke of Dr. Halappanavar’s death. The government warned people not to link the two, but inevitably the death has led to calls for urgent reform.

ഗര്‍ഭച്ഛിദ്രം നടത്താത്തതിനെ തുടര്‍ന്ന് മരണം: പ്രതിഷേധം ശക്തംഗര്‍ഭച്ഛിദ്രം നടത്താത്തതിനെ തുടര്‍ന്ന് മരണം: പ്രതിഷേധം ശക്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക