Image

ഒഐസിസി ഓസ്‌ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റി യോഗം മെല്‍ബണില്‍

Published on 30 October, 2012
ഒഐസിസി ഓസ്‌ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റി യോഗം മെല്‍ബണില്‍
സിഡ്‌നി: ഒഐസിസി ഓസ്‌ട്രേലിയയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം മെല്‍ബണില്‍ ചേരുമെന്ന് ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി ജിന്‍സന്‍ കുരിയന്‍ അറിയിച്ചു. നവംബര്‍ മൂന്നിന് (ശനി) വൈകിട്ട് ആറിന് മെല്‍ബണ്‍ ഡാന്‍ഡനോങിലുള്ള കെയര്‍ ഇന്റര്‍നാഷണല്‍ കോളജിലാണ് യോഗം. ഓസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളിലുള്ള ഒഐസിസി ദേശീയ ഭാരവാഹികള്‍ ആദ്യമായാണ് ഒരുമിച്ചു കൂടുന്നത്. വിവിധ സോണല്‍ കമ്മിറ്റി പ്രസിഡന്റുമാരും പോഷക സംഘടനാ പ്രതിനിധികളും സെന്‍ട്രല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. 

സിഡ്‌നി, പെര്‍ത്ത്, അഡ്‌ലൈഡ്, കാന്‍ബറ, ഡാര്‍വിന്‍, ബ്രിസ്‌ബെയ്ന്‍, ടൗണ്‍സ്‌വില്‍ എന്നിവിടങ്ങളിലാണ് ഒഐസിസിക്ക് സോണല്‍ കമ്മിറ്റികള്‍ ഉള്ളത്. ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ഓസ്‌ട്രേലിയന്‍ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളും സെന്‍ട്രല്‍ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യുമെന്ന് ജിന്‍സന്‍ കുര്യന്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ്.എം.ജോര്‍ജ് : 0401955965, ജോര്‍ജ് തോമസ് : 0421359354, ബൈജു ഇലഞ്ഞിക്കുടി : 0469945611, ജിന്‍സന്‍ കുര്യന്‍ : 0416255594.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക