Image

ജപമാല തിരുനാള്‍ ആഘോഷിച്ചു

തദേവൂസ് മാണിക്കത്താന്‍ Published on 29 October, 2012
ജപമാല തിരുനാള്‍ ആഘോഷിച്ചു
തൗരങ്ങ: ന്യൂസിലാന്റിലെ തൗരങ്ങ സെന്ററ് മേരീസ് ഇടവക ദേവാലയത്തില്‍ കേരളാ കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ആഘോഷിച്ചു. ഫാ. ജോസഫ് അക്കര സിഎംഐ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്‍കി.

ആരാധനയും പരിശുദ്ധ കുര്‍ബാനയുടെ വാഴ്‌വും ആഘോഷമായ ജപമാലയും എല്ലാവര്‍ക്കും അനുഗ്രഹദായക അനുഭവമായി.

പത്തുദിവസത്തെ ജപമാലയ്ക്കും ആരാധനക്കും മോണ്‍. ഫ്രാങ്ക്, ഡോണ ഏബ്രഹാം, ജിന്നി തദേവൂസ്, ലിബിന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. അലക്‌സ് കപ്യാരുമലയും ജിസ് തോമസും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.



ജപമാല തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക