പെര്‍ത്ത്: ഹിന്ദുസമാജം സംഘടിപ്പിക്കുന്ന കുടുംബകുട്ടായ്മ വൈറ്റ്മാന്പാര്ക്കില് നവംബര്‍ പത്താം തീയതി നടക്കും. വേനല്‍ക്കാലത്തെ വരവേല്ക്കുവാന് ഒരുങ്ങുന്നതിനായി സംഘടിപ്പിക്കുന്ന ഫാമിലിഫണ്ഡേ വന്‍ വിജയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഭാരവാഹികള്‍.
രാവിലെ പതിനൊന്നു മുതല്‍ വൈകിട്ട് നാല് മണി വരെ നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ പാര്‍ക്കില്‍ പ്രത്യേകം ഒരുക്കിയിരിക്കുന്ന വേദിയിലാണ് സംഘടിപ്പിക്കുക. പെര്‍ത്തിലെ സുപ്രധാന കേന്ദ്രമായ വൈറ്റ്മാന്പാര്ക്കില് മലയാളികളുടെ നാടന്‍ കായിക മത്സരങ്ങളും കുട്ടികള്‍ക്കായി നിരവധി രസകരമായ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
കുടുതല്‍ വിവരങ്ങള്‍ക്ക് : 0435713935