Image

പെര്‍ത്തില്‍ ഫാ. ബെന്നി മുണ്ടനാട്ടിന്റ നവീകരണ ധ്യാനം തുടങ്ങി

തോമസ് ടി. ഓണാട്ട്‌ Published on 27 October, 2012
പെര്‍ത്തില്‍ ഫാ. ബെന്നി മുണ്ടനാട്ടിന്റ നവീകരണ ധ്യാനം തുടങ്ങി
ബ്രിസ്ബന്‍: പ്രസിദ്ധ വചന പ്രഘോഷകനായ ഫാ. ബെന്നി മുണ്ടനാട്ട് നയിക്കുന്ന നവീകരണ ധ്യാനം ഓസ്‌ട്രേലിയയിലെ വിവിധ പ്രദേശങ്ങളിലായി നടക്കും. 

പെര്‍ത്ത്, മെല്‍ബണ്‍, അഡ്‌ലൈഡ്, ആലീസ് പ്രിംഗ്, ഡാര്‍വിന്‍ എന്നിവിടങ്ങളിലാണ് ഫാ. ബെന്നി മുണ്ടനാട്ട് ധ്യാനം നയിക്കുന്നത്. 

പെര്‍ത്ത് മാടിംഗ്ടണ്‍ ഹോളി ഫാമിലി ചര്‍ച്ചിലെ ധ്യാനം ആരംഭിച്ചു. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയാണ് ധ്യാനമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് പാറയ്ക്കല്‍ അറിയിച്ചു.

ഒക്‌ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ മെല്‍ബണിലും രണ്ട്, മൂന്ന്, നാല് തീയതികളില്‍ അഡ്‌ലൈഡിലും അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ആലീസ് പ്രിംഗിലും, ഒന്‍പത്, പത്ത്, പതിനൊന്ന് തീയതികളില്‍ ഡാര്‍വിനിലുമായാണ് ധ്യാനം നടക്കുക.



പെര്‍ത്തില്‍ ഫാ. ബെന്നി മുണ്ടനാട്ടിന്റ നവീകരണ ധ്യാനം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക