Image

ജൂലിയ ചെരുപ്പ്‌ തെറ്റി തെന്നി വീണു

Published on 18 October, 2012
ജൂലിയ ചെരുപ്പ്‌ തെറ്റി തെന്നി വീണു
ഡല്‍ഹി: ഓസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്‌ ഇന്ത്യാസന്ദര്‍ശനത്തിനിടെ ഡല്‍ഹിയിലെ രാജ്‌ഘട്ടില്‍ ചെരുപ്പ്‌ ഉടക്കി തെന്നി വീണു. പുല്ലു നിറഞ്ഞ മൈതാനത്തിലൂടെ നടക്കുന്നതിനിടെ ചെരിപ്പിന്റെ ഹീല്‍ പുല്ലില്‍ താഴ്‌ന്ന്‌ പോയതാണ്‌ വിനയായത്‌.

ചുവട്‌ പിഴച്ചെങ്കിലും പ്രധാനമന്ത്രിയ്‌ക്ക്‌ നാക്ക്‌ പിഴച്ചില്ല. ഉടന്‍ തന്നെ എഴുന്നേറ്റ അവര്‍ തനിക്കൊന്നും പറ്റിയില്ലെന്ന്‌ പ്രതികരിച്ചു. വീഴ്‌ച കണ്ട്‌ പൊട്ടിച്ചിരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ തീപാറുന്ന നോട്ടം എറിയാനും ജൂലിയ മറന്നില്ല. പുല്ലുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ചെരിപ്പ്‌ താഴ്‌ന്ന്‌ പോകുന്നത്‌ സാധാരണമാണ്‌. അങ്ങനെ സംഭവിച്ചാല്‍ ആരും വീഴുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജൂലിയയെ ചെരിപ്പ്‌ ചതിയ്‌ക്കുന്നത്‌ ഇതാദ്യമായല്ല. ജനുവരിയില്‍ കാന്‍ബറയില്‍ നടന്ന ആസ്‌ത്രേലിയന്‍ ദിനാഘോഷത്തിനിടയിലും തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയിലും ജൂലിയയുടെ ചെരിപ്പ്‌ ഊരിപ്പോയത്‌ വാര്‍ത്തയായിരുന്നു.
ജൂലിയ ചെരുപ്പ്‌ തെറ്റി തെന്നി വീണു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക