Image

അപകടത്തില്‍ കാല്‍മുറിച്ചുമാറ്റിയ യുവാവ് കനിവുതേടുന്നു

Published on 16 September, 2012
അപകടത്തില്‍ കാല്‍മുറിച്ചുമാറ്റിയ യുവാവ് കനിവുതേടുന്നു
കഴക്കൂട്ടം: ബൈക്കില്‍ ബസിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് കാല്‍മുറിച്ചുമാറ്റിയ യുവാവ് കനിവ് തേടുന്നു. മൂന്ന് മാസം മുമ്പാണ് കെ.എസ്.ആര്‍.ടി.സി ബസിടിച്ചത്. പുതുക്കുറിച്ചി സുനില്‍ ഹൗസില്‍ ജസ്റ്റസ് (25) ആണ് ദുരിതത്തില്‍. പിതാവ് ക്‌ളീറ്റസ് വര്‍ഷങ്ങളായി അര്‍ബുദബാധിതനാണ്. ഇദ്ദേഹത്തിന്റെ ചികിത്സക്ക് ബുദ്ധിമുട്ടുന്നതിനിടയിലാണ് ജസ്റ്റസിന്റെ സംഭവം. 

രണ്ട് സെന്റാണ് ഏക സമ്പാദ്യം. മാതാവ് ജസി മത്സ്യകച്ചവടം നടത്തിയാണ് ജീവിക്കുന്നത്. മേനംകുളത്തെ ആശാപുര ക്‌ളേ കമ്പനിയില്‍ ടെക്‌നീഷ്യനായി താല്‍ക്കാലിക ജോലി നോക്കുമ്പോഴാണ് അപകടമുണ്ടായത്.

ചികിത്സയിലിരിക്കെ വലതുകാലിന്റെ മുട്ടിന് മുകളില്‍ മുറിച്ചുമാറ്റേണ്ടിവന്നു. തുടര്‍ ചികിത്സക്കും ജയ്പൂരില്‍ കൊണ്ടുപോയി കൃത്രിമകാല്‍ ഘടിപ്പിക്കാനും എട്ട്‌ലക്ഷത്തിലേറെ ചെലവ് വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പുതുക്കുറുച്ചി എസ്.ബി.ടി ശാഖയില്‍ 57048507092 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക