Image

ശ്രീനാരായണ മിഷന്‍ ഓസ്‌ട്രേലിയ ഓണവും ശ്രീനാരായണ ഗുരുജയന്തിയും ആഘോഷിച്ചു

ജോസ് എം. ജോര്‍ജ്‌ Published on 15 September, 2012
ശ്രീനാരായണ മിഷന്‍ ഓസ്‌ട്രേലിയ ഓണവും ശ്രീനാരായണ ഗുരുജയന്തിയും ആഘോഷിച്ചു
മെല്‍ബണ്‍: ശ്രീനാരായണ മിഷന്‍ ഓസ്‌ട്രേലിയ, ഓണവും ശ്രീനാരായണ ഗുരുജയന്തിയും സംയുക്തമായി ആഘോഷിച്ചു. ബെയ്‌സ് വാട്ടറില്‍ നടന്ന ആഘോഷങ്ങളില്‍ അമ്മമാര്‍ നിലവിളക്ക് തെളിയിച്ച് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.

വനിതാംഗങ്ങളായ ഷീജ അജിത്ത്കുമാര്‍, ആശകൃഷ്ണകുമാര്‍, പ്രിയ അരുണ്‍, രമ്യ വിനു, ബിന്ദു ബൈജു, ലവീണ മനോജ്, സ്മിത അരുണ്‍, ബബിത ഗോപകുമാര്‍, അനു പ്രിജിന്‍, മീനു തുടങ്ങിയവുരുടെ നേതൃത്വത്തില്‍ ഓണപൂവിടലും തിരുവാതിരകളിയും വിപുലമായ ഓണസദ്യയും ഒരുക്കി. 

കുട്ടികളുടെയും മുതിര്‍ന്നവരുടേയും കലാമത്സരങ്ങളായ കസേരകളി, ചാക്കിലോട്ടം, സുന്ദരിക്കുപൊട്ടുകുത്ത്, സ്പൂണില്‍ നാരങ്ങവച്ചോട്ടം, വടംവലി മത്സരം തുടങ്ങി ഒരു ദിവസം നീണ്ടുനിന്ന ആഘോഷപരിപാടികളായിരുന്നു സംഘടിപ്പിച്ചത്. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കൃഷ്ണകുമാര്‍ കൊല്ലം, ബൈജു ഇലിഞ്ഞിക്കുടി, അരുണ്‍ ശശിധരന്‍, അജിത്കുമാര്‍ ശ്രീധരന്‍, വിനു പാലാ, ഗോപകുമാര്‍ തൊടുപുഴ, അരുണ്‍ മഞ്ഞപ്ര, പ്രിജില്‍ വര്‍ക്കല, ഹരി, മനോജ് ആലുവ, ലാലു, അനന്തു ഗോപകുമാര്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. 



ശ്രീനാരായണ മിഷന്‍ ഓസ്‌ട്രേലിയ ഓണവും ശ്രീനാരായണ ഗുരുജയന്തിയും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക