Image

ഒഐസിസി ടൗണ്‍സ്‌വില്‍ സഹായധനം കൈമാറി

ജോസ് എം. ജോര്‍ജ് Published on 01 September, 2012
ഒഐസിസി ടൗണ്‍സ്‌വില്‍ സഹായധനം കൈമാറി
ടൗണ്‍സ്‌വില്‍: രണ്ടു വൃക്കകളും തകരാറിലായി ചികിത്സക്ക് പണമില്ലാതെ കഴിഞ്ഞിരുന്ന പുനലൂര്‍ സ്വദേശി ഹരിക്ക് ഒഐസിസി ടൗണ്‍സ്‌വില്‍ കമ്മിറ്റി സഹായഹസ്തവുമായി രംഗത്തെത്തി. ഇതിനായി സമാഹരിച്ച തുക ഹരിയുടെ വീട്ടിലെത്തി പുനലൂര്‍ കക്കോട് പബ്ലിക് ലൈബ്രററി പ്രസിഡന്റ് ജോസ് ജോസഫ് ഹരിക്ക് കൈമാറി.

പിതാവ് മരിച്ചപോയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഹരി. അമ്മയും സഹോദരനുമടങ്ങിയ കുടുംബത്തിന് ഹരിയുടെ ചികിത്സക്കായി ഭീമമായ തുക കണെ്ടത്തുക പ്രയാസമായിരുന്നു. ഈ അവസരത്തിലാണ് ടൗണ്‍സ് വില്‍ കമ്മിറ്റി ഫണ്ട് സമാഹരിച്ചത്. 

തുടര്‍ന്നും വികസനം ലക്ഷ്യമാക്കിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കുമെന്ന് ഒഐസിസി ടൗണ്‍സ്‌വില്‍ പ്രസിഡന്റ് ഷിബു തോമസും സണ്ണി കടവിലും പറഞ്ഞു.




ഒഐസിസി ടൗണ്‍സ്‌വില്‍ സഹായധനം കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക